മുംബൈ: വരാനിരിക്കുന്ന മണിക്കൂറുകള്‍ ഇന്ത്യന്‍ ഓഹരി വിപണിക്ക് ഏറ്റവും വിലപ്പെട്ടതാണ്. പൊതു തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന സംസ്ഥാന തെരഞ്ഞെടുപ്പ് ഫലമാണ് ഇന്ന് ഓഹരി വിപണിയുടെ നെഞ്ചിടിപ്പ് ഉയര്‍ത്തുന്നത്. ഇന്ന് അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതിനെ ആകാംഷയോടെയാണ് ഇന്ത്യന്‍ ഓഹരി വിപണി കാണുന്നത്. 

തെരഞ്ഞെടുപ്പ് ഫലം ഏറ്റവും പെട്ടെന്ന് പ്രതിഫലിക്കുക ഓഹരി വിപണിയിലാകും. തെരഞ്ഞെടുപ്പ് ഫലം നിക്ഷേപകരെ ഏറെ സ്വാധീച്ചേക്കും. അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം വരാനിരിക്കുന്ന പൊതു തെരഞ്ഞെടുപ്പിന്‍റെ സെമി ഫൈനലായാണ് കണക്കാക്കുന്നത്. 

രാജസ്ഥാന്‍, മധ്യപ്രദേശ്, മിസോറാം, തെലുങ്കാന, ഛത്തീസ്ഗഡ് എന്നീ അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലമാണ് ഇന്ന് പുറത്തു വരാനിരിക്കുന്നത്.