മുംബൈ: വ്യാപാരത്തിന്‍റെ ആദ്യ മണിക്കൂറുകളില്‍ നേട്ടത്തിലായിരുന്ന ഇന്ത്യന്‍ ഓഹരി വിപണി പിന്നാലെ നഷ്ടത്തിലേക്ക് വീണു. നിലവില്‍ ഇന്ത്യന്‍ വിപണി ഫ്ലാറ്റ് ട്രേഡിംഗിലാണ്. 

വ്യാപാരത്തിന്‍റെ ഒരുഘട്ടത്തില്‍ മുംബൈ ഓഹരി സൂചികയായ സെന്‍സെക്സ് 150 പോയിന്‍റ് ഉയര്‍ന്ന് 36,462 എന്ന നിലയിലെത്തി. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 50 പോയിന്‍റ് ഉയര്‍ന്ന് 10,928 ലേക്ക് കയറിയിരുന്നു. 

യുപിഎല്‍, ഭാരതി ഇന്‍ഫ്രാ ടെല്‍, ബജാജ് ഫിനാന്‍സ് എന്നിവയാണ് നഷ്ടത്തിലായ ഓഹരികളിൽ ആദ്യ സ്ഥാനങ്ങളിൽ. ഇന്ത്യ ബുള്‍സ് എച്ച്എസ്ജി, വിപ്രോ, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക് എന്നിവയാണ് നേട്ടമുണ്ടാക്കുന്ന ഓഹരികളിൽ ആദ്യ സ്ഥാനങ്ങളിൽ.