മുംബൈ: വെള്ളിയാഴ്ച്ച വ്യാപാരത്തില്‍ ഇന്ത്യന്‍ ഓഹരിവിപണിയിൽ ചാഞ്ചാട്ടം. നേട്ടത്തോടെയാണ് വ്യാപാരം തുടങ്ങിയതെങ്കിലും വിപണിക്ക് അധികം പിടിച്ചുനിൽക്കാനായില്ല. സെൻസെക്സ് 100 പോയിന്റോളം ഇടിഞ്ഞു. ഏഷ്യൻ വിപണികളിലുണ്ടായ മുന്നേറ്റം നിലനിർത്താൻ ഇന്ത്യൻ ഓഹരി വിപണിക്ക് കഴിഞ്ഞില്ല. ചൈന, ജപ്പാൻ, കൊറിയ എന്നിവിടങ്ങളിലെ ഓഹരികൾ ഇന്ന് ഒരു ശതമാനം വരെ ഉയർന്നു.
 
നിഫ്റ്റി 25 പോയിന്‍റ്  നഷ്ടത്തിലാണ് വ്യാപാരം തുടരുന്നത്. എണ്ണ ഉത്പാദനം കുറയ്ക്കുമെന്ന ഒപെക് തീരുമാനം വന്നതിനെ തുടർന്ന് എണ്ണവില ഇന്ന് രാവിലെ ഉയർന്നതാണ് ഓഹരിവിപണികളേയും ബാധിച്ചത്. സൺ ഫാർമ, ഭാരതി എയർടെൽ എന്നീ ഓഹരികൾക്ക് നഷ്ടം നേരിട്ടു. 

റിലയൻസ്, ഒഎന്‍ജിസി, കൊടക് മഹീന്ദ്ര എന്നീ ഓഹരികളാണ് ഇന്ന് നേട്ടത്തിലുള്ളത്. വിനിമയനിരക്കിൽ രൂപയുടെ മൂല്യം പത്ത് പൈസയോളം ഇടിഞ്ഞു. ഡോളറിനെതിരെ രൂപയുടെ മൂല്യം 71 രൂപ 17 പൈസ എന്ന നിരക്കിലാണ് ഇപ്പോൾ.