സീ എന്‍റര്‍ടെയ്ന്‍‍മെന്‍റ്, ഭാരതി ഇന്‍ഫ്രാടെല്‍, ലാര്‍സന്‍  എന്നിവയാണ് നേട്ടമുണ്ടാക്കുന്ന ഓഹരികളിൽ ആദ്യ സ്ഥാനങ്ങളിൽ. രൂപയുടെ മൂല്യം ഡോളറിനെതിരെ 71.07 രൂപ എന്ന നിരക്കിലാണ്. 

മുംബൈ: ഇന്ത്യന്‍ ഓഹരി വിപണിയില്‍ സെൻസെക്സ് 310 പോയിന്‍റിനടുത്ത് ഇടിഞ്ഞ് 35,719 ലാണ് ഇപ്പോള്‍ വ്യാപാരം പുരോഗമിക്കുന്നത്. നിഫ്റ്റി 97 പോയിന്‍റ് ഇടിഞ്ഞ് 10,700 പോയിന്‍റ് താഴെയാണ് വ്യാപാരം. അദാനി പോർട്ട്സ്, ഇന്ത്യ ബുള്‍സ് എച്ച്എസ്ജി, അള്‍ട്രാ ടെക് സിമന്‍റ് എന്നിവയാണ് ഏറ്റവും നഷ്ടത്തിലായ ഓഹരികൾ. 

സീ എന്‍റര്‍ടെയ്ന്‍‍മെന്‍റ്, ഭാരതി ഇന്‍ഫ്രാടെല്‍, ലാര്‍സന്‍ എന്നിവയാണ് നേട്ടമുണ്ടാക്കുന്ന ഓഹരികളിൽ ആദ്യ സ്ഥാനങ്ങളിൽ. രൂപയുടെ മൂല്യം ഡോളറിനെതിരെ 71.07 രൂപ എന്ന നിരക്കിലാണ്.

410 ഓഹരികളിൽ മുന്നേറ്റം പ്രകടമാണ്. 1468 ഓഹരികളിൽ ഇടിവ് സംഭവിച്ചിട്ടുണ്ട്. പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി ഓഹരി വിപണിയിൽ നിന്ന് കൂട്ടത്തോടെ വിദേശ നിക്ഷേപങ്ങൾ പിൻവലിക്കുകയാണ്. ഈ മാസം 5880 കോടി രൂപയുടെ നിക്ഷേപമാണ് വിദേശ പോർട്ട് ഫോളിയോ നിക്ഷേപകർ പിൻവലിച്ചത്. ഇത് ഇനിയും കൂടാൻ സാധ്യതയെന്നാണ് ദേശീയ മാധ്യമ റിപ്പോര്‍ട്ടുകള്‍ റിപ്പോർട്ടുകൾ.