മുംബൈ: തിങ്കളാഴ്ച്ച വ്യാപാരത്തിന്‍റെ ആദ്യ മണിക്കൂറുകളില്‍ ഇന്ത്യന്‍ ഓഹരി വിപണി ആത്മവിശ്വാസത്തില്‍. 10900 ന് മുകളിലാണ് നിഫ്റ്റി ഇന്ന് വ്യാപാരം തുടങ്ങിയത്. സെൻസെക്സ് 200 പോയിന്റ് നേട്ടത്തിലാണിപ്പോള്‍ വ്യാപാരം നടന്നുവരുന്നത്.

മെറ്റൽ, ബാങ്കിംഗ്, ഐടി മേഖലകളിലെ ഓഹരികളാണ് ഇന്ന് കരുത്ത് കാട്ടിയത്. ആഗോളവിപണിയുടെ നേട്ടത്തിന്റെ ചുവടുപിടിച്ചാണ് ഇന്ത്യൻ ഓഹരി വിപണിയിലും നേട്ടം പ്രകടമാകുന്നത്. 

വേദാന്ത, ടാറ്റ സ്റ്റീൽ, എന്‍ടിപിസി തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ് വ്യാപാരം നടക്കുന്നത്. സൺ ഫാർമ, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഹീറോ മോട്ടോകോർപ്പ് എന്നീ ഓഹരികൾ ഇന്ന് നഷ്ടത്തിലാണ്. രൂപയുടെ മൂല്യത്തിൽ 28 പൈസയുടെ ഇടിവാണ് ഇന്നുണ്ടായത്. വെള്ളിയാഴ്ച ക്ലോസ് ചെയ്തപ്പോള്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം 69 രൂപ 59 പൈസയായിരുന്നു. ഇന്ന് മൂല്യം ഇടിഞ്ഞ് 69 രൂപ 87 പൈസയായി.