ഹൂവാവേ ടെക്നോളജീസ് സിഎഫ്ഒയെ കാനഡ അറസ്റ്റ് ചെയ്തത് ഏഷ്യന്‍ ഓഹരി വിപണികളില്‍ ഇടിവ് കാരണമായി. 

മുംബൈ: ഇന്ത്യൻ ഓഹരി വിപണിയില്‍ വലിയ നഷ്ടത്തിലാണ് വ്യാപാരം പുരോഗമിക്കുന്നത്. സെൻസെക്സ് 395 പോയിന്‍റ് നഷ്ടത്തിൽ 35,492 ലാണ് ഇപ്പോൾ വ്യാപാരം നടക്കുന്നത്. നിഫ്റ്റി 134 പോയിന്‍റും താഴ്ന്നു. 

നിഫ്റ്റിയില്‍ യെസ് ബാങ്ക്, ജെഎസ്‍ഡബ്യൂ സ്റ്റീല്‍, ഇന്ത്യ ബുള്‍സ് ഹൗസിംഗ് ഫിനാന്‍സ്, ഒഎന്‍ജിസി, ഹിന്‍റാല്‍ക്കോ ഇന്‍ഡസ്ട്രീസ് എന്നീ ഓഹരികള്‍ നഷ്ടം നേരിട്ടു. ഹൂവാവേ ടെക്നോളജീസ് സിഎഫ്ഒയെ കാനഡ അറസ്റ്റ് ചെയ്തത് ഏഷ്യന്‍ ഓഹരി വിപണികളില്‍ ഇടിവിന് കാരണമായി. ഇതിന് പിന്നാലെ വീണ്ടും ചൈന-യുഎസ് വ്യാപാര തര്‍ക്കം വര്‍ദ്ധിക്കുമെന്ന ഭയവും ഏഷ്യന്‍ വിപണികളില്‍ പ്രകടമാണ്.