മുംബൈ: ഇന്ത്യൻ ഓഹരി വിപണിയിൽ ഫ്ലാറ്റ് ട്രേഡിംഗ്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റിയില്‍ 10,900 താഴെയാണ് വ്യാപാരം പുരോഗമിക്കുന്നത്. 

മുംബൈ ഓഹരി സൂചികയായ സെൻസെക്സില്‍ 36,365 ന് അടുത്താണ് വ്യാപാരം. ഭാരതി ഇൻഫ്രാടെൽ, ഇൻഫോസിസ്, എച്ച്സിഎല്‍ എന്നിവയാണ് ഏറ്റവും നഷ്ടം നേരിടുന്ന ഓഹരികൾ. 

ഇന്ത്യ ബുള്‍സ് എച്ച്എസ്‍ജി, ജെഎസ്ഡബ്യൂ സ്റ്റീല്‍, വേദാന്ത എന്നിവയാണ് താരതമ്യേന മികച്ച പ്രകടനം നടത്തുന്ന ഓഹരികള്‍. വിനിമയ വിപണിയില്‍ രൂപയുടെ മൂല്യം ഡോളറിനെതിരെ 70 രൂപ 92 പൈസ എന്ന നിലയിലാണ്.