ഓട്ടോ ഓഹരികളിൽ സമ്മർദ്ദം അനുഭവപ്പെടുന്നുണ്ട്. അദാനി പോർട്ട്സ്, ഇന്ത്യ ബുള്‍സ് എച്ച്എസ്‍ജി, ഐടിസി എന്നിവയാണ് നേട്ടമുണ്ടാക്കുന്ന ഓഹരികൾ.

മുംബൈ: ഇന്ത്യൻ ഓഹരി വിപണി നേട്ടത്തിൽ വ്യാപാരം പുരോഗമിക്കുന്നു. മുംബൈ ഓഹരി സൂചിക സെൻസെക്സ് 222 പോയിന്‍റ് ഉയർന്ന് 36,375 ലെത്തി. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 60 പോയിന്‍റ് ഉയര്‍ന്ന് 10,891 പോയിന്‍റിലെത്തി. 

ഓട്ടോ ഓഹരികളിൽ സമ്മർദ്ദം അനുഭവപ്പെടുന്നുണ്ട്. അദാനി പോർട്ട്സ്, ഇന്ത്യ ബുള്‍സ് എച്ച്എസ്‍ജി, ഐടിസി എന്നിവയാണ് നേട്ടമുണ്ടാക്കുന്ന ഓഹരികൾ. സീ എന്‍റര്‍ടെയ്ന്‍‍മെന്‍റ്, എച്ച്പിസിഎല്‍, ഭാരതി ഇന്‍ഫാടെല്‍ എന്നിവയാണ് നഷ്ടം നേരിടുന്ന ഓഹരികളിൽ ആദ്യ സ്ഥാനങ്ങളിൽ.