ദില്ലി: ഇൻഡിഗോ എയർലൈൻസ് വീണ്ടും ഓഫറുമായി രംഗത്ത്. കമ്പനിയുടെ 11- വാർഷികത്തിന്‍റെ ഭാഗമായാണ് കുറഞ്ഞ നിരക്കിൽ പറക്കാനുള്ള ഓഫർ പ്രഖ്യാപിച്ചിരിക്കുന്നത്. 1,111 രൂപയിൽ തുടങ്ങുന്ന പ്രത്യേക ടിക്കറ്റ് നിരക്കിൽ ഈ മാസം 24 മുതൽ അടുത്ത വർഷം മാർച്ച് 24 വരെ യാത്ര ചെയ്യാം. ഞായറാഴ്ച വരെയാണ് ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള അവസരം. കൊച്ചിയിൽനിന്നുള്ള ഇൻഡിഗോയുടെ നോണ്‍സ്റ്റോപ്പ് വിമാനങ്ങളിലും ഓഫർ ലഭ്യമാണ്.