മുംബൈ: ക്രിസ്മസ് പുതുവത്സര സീസണിന് മുന്നോടിയായി യാത്രക്കാരെ ആകര്‍ഷിക്കാന്‍ വിമാനക്കമ്പനികള്‍ തമ്മില്‍ കടുത്ത മത്സരത്തില്‍. കഴിഞ്ഞ കുറേ ദിവങ്ങളായി ബജറ്റ് എയര്‍ലൈനുകളെല്ലാം മത്സരിച്ച് വിലകുറയ്‌ക്കുകയാണ്. 1005 രൂപ മുതല്‍ തെരഞ്ഞെടുത്ത സെക്ടറുകളില്‍ ഇപ്പോള്‍ ടിക്കറ്റ് ലഭിക്കും. മറ്റ് സെക്ടറുകളില്‍ 1,112 രൂപയ്‌ക്കും 1,195 രൂപയ്‌ക്കും 1,215 രൂപയ്‌ക്കുമൊക്കെ ടിക്കറ്റുകളുണ്ട്. ഇന്‍ഡിഗോ വെബ്സൈറ്റില്‍ നിന്ന് നേരിട്ട് ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്ക് മാത്രമാണ് ഓഫര്‍ ലഭിക്കുക. എയര്‍ ഏഷ്യ ഉള്‍പ്പെടെയുള്ള മറ്റ് കമ്പനികളും ആകര്‍ഷകങ്ങളായ ഓഫറുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.