ന്യൂ ഡല്‍ഹി: 170 യാത്രക്കാരുമായി പറന്നുയര്‍ന്ന ഇന്റിഗോ വിമാനം, ക്യാബിനില്‍ പുക കണ്ടതിനെ തുടര്‍ന്ന് അടിയന്തരമായി നിലത്തിറക്കി. ന്യൂ ഡല്‍ഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തില്‍ നിന്ന് വിശാഖപട്ടണത്തേക്ക് പോവാനായി പറന്നുയര്‍ന്ന ഇന്റിഗോ എയര്‍ലൈന്‍സിന്റെ 6E-719 വിമാനത്തില്‍ ജീവനക്കാരാണ് പുക ഉയരുന്നത് കണ്ടത്. 5.20 ഓടെ പറന്നുയര്‍ന്ന വിമാനം 10 മിനിറ്റിന് ശേഷം ദില്ലിയില്‍ തന്നെ തിരിച്ചിറക്കി.
വിമാനത്തില്‍ മര്‍ദ്ദ വ്യത്യാസവും അനുഭവപ്പെട്ടിരുന്നുവെന്നും ഇത് കാരണം ഓക്സിജന്‍ മാസ്കുകള്‍ പുറത്തേക്ക് വന്നുവെന്നും വിമാനത്താവളത്തിലെ ഉദ്ദ്യോഗസ്ഥര്‍ അറിയിച്ചു. എന്നാല്‍ എന്തോ കത്തിക്കരിയുന്ന ദുര്‍ഗന്ധം അനുഭവപ്പെടുന്നുവെന്ന് ചിലര്‍ക്ക് തോന്നിയതിന്റെ അടിസ്ഥാനത്തില്‍ മുന്‍കരുതലായി ലാന്റ് ചെയ്യുകയായിരുന്നുവെന്നാണ് ഇന്റിഗോ ഔദ്ദ്യോഗികമായി അറിയിച്ചത്.
