ഐടി കമ്പനി ഇൻഫോസിസിന്റെ ഓഹരി വിലയിൽ വർദ്ധന. സലിൽ പരേഖ് പുതിയ സിഇഒയായി ചുമതലയേൽക്കുമെന്ന് അറിയിച്ചതിനെ തുടർന്നാണ് ഓഹരി വില ഉയരുന്നത്. മൂന്നര ശതമാനത്തിലധികം വർദ്ധനവോടെ ആയിരം രൂപയ്‍ക്ക് അടുത്താണ് ഇൻഫോസിസിന്റെ ഓഹരി വില. അടുത്ത ജനുവരി രണ്ടിനാണ് സലിൽ പരേഖ് ഇൻഫോസിസ് സിഇഒയായി ചുമ​തലയേൽക്കുക.