തിരുവനന്തപുരം: ഇന്നു ലോക പാല്‍ ദിനം. സമീകൃതാഹാരമെന്ന നിലയില്‍ പാലിന്റെ പ്രാധാന്യം ഓര്‍മിപ്പിക്കാനാണ് ഐക്യരാഷ്ട്ര സംഘടനയുടെ നേതൃത്വത്തില്‍ ലോക ക്ഷീര ദിനം ആചരിക്കുന്നത്. പാല്‍ ദിനാഘോഷങ്ങളുടെ ഭാഗമായി മില്‍മയിലടക്കം വലിയ ആഘോഷമാണ് ഇന്നു സംഘടിപ്പിച്ചിരിക്കുന്നത്.

മില്‍മ ഐസ്‌ക്രീമുകള്‍ക്ക് ഇന്നു വലിയ ഡിസ്‌കൗണ്ട് നല്‍കുമെന്ന് അധികൃതര്‍ അറിയിച്ചു.

ലോക പാല്‍ ദിനത്തിന്റെ സംസ്ഥാനതല ആഘോഷം കനകക്കുന്ന് കൊട്ടാരത്തില്‍ ക്ഷീര വികസന വകുപ്പ് മന്ത്രി കെ. രാജു ഉദ്ഘാടനം ചെയ്യും. മില്‍മ, മൃഗ സംരക്ഷണ വകുപ്പ്, കേരള ലൈവ്സ്റ്റോക് ഡെവലപ്മെന്റ് ബോര്‍ഡ്, കേരള ഫീഡ്സ് തുടങ്ങിയവയുടെ ആഭിമുഖ്യത്തിലാണു പരിപാടികള്‍.