Asianet News MalayalamAsianet News Malayalam

അന്താരാഷ്ട്ര എണ്ണവില വീണ്ടും ഉയരുന്നു

ചൈന- യുഎസ് വ്യാപാര തര്‍ക്കം പരിഹരിക്കുന്നതിനായുളള ചര്‍ച്ചകള്‍ പുരോഗമിക്കുന്നതാണ് എണ്ണവില ഉയരാനുളള കാരണം.

international crude oil price
Author
New Delhi, First Published Jan 8, 2019, 10:38 AM IST

ദില്ലി: അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില വീണ്ടും ഉയരുന്നു. ക്രൂഡ് ഓയില്‍ ബാരലിന് 57.38 രൂപയാണ് ഇന്നത്തെ നിരക്ക്. 

ചൈന- യുഎസ് വ്യാപാര തര്‍ക്കം പരിഹരിക്കുന്നതിനായുളള ചര്‍ച്ചകള്‍ പുരോഗമിക്കുന്നതാണ് എണ്ണവില ഉയരാനുളള കാരണം. യുഎസ്- ചൈന ചര്‍ച്ചകളെ തുടര്‍ന്ന് വ്യാപാര യുദ്ധത്തിന് ശമനമുണ്ടാകുമെന്നാണ് പ്രതീക്ഷ. 

അന്താരാഷ്ട്ര വിപണിയില്‍ എണ്ണലഭ്യതയിലുണ്ടാകുന്ന കുറവും വില ഉയരാന്‍ കാരണമായി. ഈ വര്‍ഷം ബാരലിന് ശരാശരി 62.50 ഡോളറാകും ക്രൂഡ് ഓയിലിന്‍റെ വിലയെന്നാണ് ഇന്‍വെസ്റ്റ്മെന്‍റ് ബാങ്കിങ് കമ്പനിയായ ഗോള്‍ഡ്മാന്‍ സാക്സിന്‍റെ വിലയിരുത്തല്‍. 

Follow Us:
Download App:
  • android
  • ios