50 ദിവസങ്ങളിലായി 983 റെയ്ഡുകളാണ് രാജ്യത്ത് അങ്ങോളമിങ്ങോളം ആദായ നികുതി വകുപ്പ് നടത്തിയത്. ഹവാല ഇടപാടുകളും നികുതി വെട്ടിപ്പും സംശയിക്കപ്പെട്ട സാഹചര്യങ്ങളില്‍ 5027 നോട്ടീസുകള്‍ നല്‍കി. 549 കോടിയുടെ പണവും സ്വര്‍ണ്ണവുമാണ് പിടിച്ചെടുത്തത്. ഇതില്‍ 458 കോടിയും കറന്‍സികളായി സൂക്ഷിച്ചിരുന്ന പണമായിരുന്നു. 105 കോടിയുടെ പുതിയ നോട്ടുകളില്‍ അധികവും 2000 രൂപയുടെ നോട്ടുകളാണ്. 477 കേസുകള്‍ സി.ബി.ഐയും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അടക്കമുള്ള മറ്റ് ഏജന്‍സികള്‍ക്ക് വിട്ടു. പിന്‍വലിച്ച നോട്ടുകളുടെ 90 ശതമാനത്തിലധികം തിരികെ റിസര്‍വ് ബാങ്കില്‍ എത്തിയ സാഹചര്യത്തില്‍ ഇനി ബാങ്കിലെ കള്ളപ്പണം കണ്ടെത്തുകയെന്ന ശ്രമകരമായ ദൗത്യമാണ് ആദായ നികുതി വകുപ്പിനുള്ളത്.