ഐടി വ്യവസായം 2018-19 സാമ്പത്തിക വര്‍ഷത്തില്‍ എട്ട് ശതമാനം വളര്‍ച്ച നേടും
ദില്ലി: ഇന്ത്യന് ഐടി വ്യവസായം 2018-19 സാമ്പത്തിക വര്ഷത്തില് എട്ട് ശതമാനം വളര്ച്ച നേടുമെന്നും 167 ബില്യണ് ഡോളര് പുരോഗതി കൈവരിക്കുമെന്നും ഐടി മന്ത്രി രവിശങ്കര് പ്രസാദ്. ഇതിലൂടെ ഒരു ലക്ഷത്തിലേറെ യുവാക്കള്ക്ക് തൊഴില് ലഭിക്കുമെന്നും മന്ത്രി അറിയിച്ചു.
സോഫ്റ്റ്വെയര് സേവന ദാതാക്കളുടെ സംഘടനയായ നാസ്കോമിന്റെ കണക്കുകള് പ്രകാരം 137 ബില്യണ് ഡോളറിന്റെ പുരോഗതിയാണ് കണക്കാക്കുന്നത്. രാജ്യത്തെ ഐടി മേഖലയിലെ തൊഴില് വികാസം വര്ധിക്കുകയാണെങ്കില് രാജ്യത്തെ തൊഴിലില്ലായ്മയ്ക്ക് അത് വലിയ അളവില് പരിഹാരമാവുമെന്നും നാസ്കോം കണക്കുകൂട്ടുന്നു.
