ചരക്ക് സേവന നികുതി സംവിധാനത്തിന്റെ നട്ടെല്ലാണ് ജിഎസ്ടിഎന്‍ എന്ന് അറിയപ്പെടുന്ന ജിഎസ്ടി നെറ്റ്‍വര്‍ക്ക്.
ദില്ലി: ചരക്ക് സേവന നികുതി പ്രാബല്യത്തില് വന്ന് ഒരു വര്ഷം കഴിഞ്ഞിട്ടും അനിശ്ചിതത്വം തുടരുന്ന സാഹചര്യത്തില് പുതിയ വിശദീകരണവുമായി കേന്ദ്ര ധനകാര്യ മന്ത്രാലയം. സാങ്കേതികവിദ്യയാണ് തങ്ങളെ പരാജയപ്പെടുത്തിയതെന്ന് കേന്ദ്ര ധനകാര്യ സെക്രട്ടറി ഹശ്മുഖ് അദിയ പറഞ്ഞു. പഴയ നികുതി സംവിധാനത്തില് നിന്ന് ചരക്ക് സേവന നികുതിയിലേക്കുള്ള മാറ്റം സുഗമമാക്കുന്നതില് സാങ്കേതിക വിഭാഗം പരാജയപ്പെട്ടു. ജിഎസ്ടി നെറ്റ്വര്ക്ക് കുറ്റമറ്റതാക്കാന് വേണ്ടി അതിന്റ ഉത്തരവാദപ്പെട്ടവര് കഠിനപരിശ്രമമാണ് നടത്തുന്നത്. എന്നാല് പലപ്പോഴും നെറ്റ്വര്ക്ക് പരാജയപ്പെടുന്നതാണ് അനുഭവം-അദ്ദേഹം പറഞ്ഞു.
ചരക്ക് സേവന നികുതി സംവിധാനത്തിന്റെ നട്ടെല്ലാണ് ജിഎസ്ടിഎന് എന്ന് അറിയപ്പെടുന്ന ജിഎസ്ടി നെറ്റ്വര്ക്ക്. രജിസ്ട്രേഷന് മുതല് നികുതി അടയ്ക്കുന്നത് വരെയുള്ള എല്ലാ നടപടികളും നെറ്റ്വര്ക്കിലൂടെ ഓണ്ലൈനായാണ് നടക്കേണ്ടത്. പ്രമുഖ ഐ.ടി കമ്പനിയായ ഇന്ഫോസിസിനാണ് നെറ്റ്വര്ക്കിന്റെ ചുമതല നല്കിയിരിക്കുന്നത്. സമയപരിധി പാലിക്കുന്നതിനായി ചില നടപടികള് വളരെ പെട്ടെന്ന് പൂര്ത്തീകരിക്കേണ്ടി വന്നുവെന്നും ധനകാര്യ സെക്രട്ടറി പറഞ്ഞു. സാങ്കേതിക വിദ്യ ജിഎസ്ടിയെ പരാജയപ്പെടുത്തി എന്നുപറയുമ്പോള് അതിന് വേണ്ടി പ്രവര്ത്തിക്കുന്ന വ്യക്തികള് പരാജയപ്പെടുത്തിയെന്നല്ല. വളരെ പ്രഗദ്ഭരായ ആളുകളാണ് അതില് പ്രവര്ത്തിക്കുന്നത്. എന്നാല് ഇതൊക്കെ നിലനില്ക്കെ തന്നെ ജിഎസ്ടി നെറ്റ്വര്ക്ക് ഇപ്പോഴും പണിമുടക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സാങ്കേതിക പ്രശ്നങ്ങളെല്ലാം നിലനില്ക്കവെ തന്നെ രാജ്യം കണ്ട ഏറ്റവും വലിയ നികുതി പരിഷ്കരണം ഒട്ടേറെ മുന്നോട്ട് പോയെന്നും ധനകാര്യ മന്ത്രാലയം അവകാശപ്പെടുന്നു.
