രണ്ടു ലീറ്റര്‍, നാലു സിലിണ്ടര്‍ ടര്‍ബോ ചാര്‍ജ്ഡ് ഇന്‍ജെനിയം ഡീസല്‍, മൂന്നു ലീറ്റര്‍ വി സിക്‌സ് ടര്‍ബോ ചാര്‍ജ്ഡ് ഡീസല്‍ എന്‍ജിനുകളോടെയാണു കാര്‍ എത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ശേഷി കൂടിയ എന്‍ജിന് 221 കിലോവാട്ട് വരെ കരുത്തും 700 എന്‍ എം വരെ ടോര്‍ക്കും സൃഷ്ടിക്കാന്‍ കഴിയും. ശേഷി കുറഞ്ഞ 2 ലിറ്റര്‍ എന്‍ജിനു 132 കിലോവാട്ട് വരെ കരുത്ത് സൃഷ്ടിക്കാനാവും. പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ 6.2 സെക്കന്‍ഡ് മതിയെന്നാണു നിര്‍മാതാക്കളുടെ അവകാശവാദം.

ആംഗ്യങ്ങള്‍ തിരിച്ചറിഞ്ഞു തുറക്കുന്ന ടെയില്‍ഗേറ്റാണു കാറിന്‍റെ മറ്റൊരു സവിശേഷത; രണ്ടു ലീറ്റര്‍ ഡീസല്‍ എന്‍ജിനുള്ള മോഡലില്‍ ഓപ്ഷന്‍ വ്യവസ്ഥയിലും മൂന്നു ലീറ്റര്‍ എന്‍ജിന്‍ മോഡലില്‍ സ്റ്റാന്‍ഡേഡ് വ്യവസ്ഥയിലും ജസ്റ്റര്‍ ടെയില്‍ഗേറ്റ് ലഭിക്കും.

മൂന്നു ലീറ്റര്‍ എന്‍ജിനോടെ വില്‍പ്പനയ്ക്കുള്ള കാര്‍ സ്റ്റണ്ണിങ് സീഷ്യം ബ്ലൂ, റീഗല്‍ ഹാലികോണ്‍ ഗോള്‍ഡ് നിറങ്ങളിലാണു ലഭിക്കുക.

കൂടാതെ റോഡിയം സില്‍വര്‍, അള്‍ട്ടിമേറ്റ് ബ്ലാക്ക് നിറങ്ങളിലും ഫസ്റ്റ് എഡീഷന്‍ വില്‍പ്പനയ്ക്കുണ്ടാവും. ഓണ്‍ലൈന്‍ വഴിയും രാജ്യത്തെ 23 ജെ എല്‍ ആര്‍ ഡീലര്‍ഷിപ്പുകള്‍ വഴിയും ‘എഫ് പേസ്’ ബുക്ക് ചെയ്യാന്‍ അവസരമുണ്ട്. ഒക്ടോബര്‍ 20നു കാര്‍ വിപണിയില്‍ എത്തും.

Photo Courtesy - ZIGWEELS.Com