Asianet News MalayalamAsianet News Malayalam

ജിയോ വീണ്ടും വരുന്നു, റീട്ടെയ്ല്‍ വിപ്ലവത്തിന് തുടക്കം കുറിക്കാന്‍

ലോകത്തെ ഏറ്റവും വലിയ ഓണ്‍ലൈന്‍ ടു ഓഫ്‍ലൈന്‍ കൊമേഴ്സ് പ്ലാറ്റ്ഫോം വികസിപ്പിക്കുന്നതിനുളള ശ്രമങ്ങള്‍  റിലയന്‍സ് ആരംഭിച്ചതായി കഴിഞ്ഞ മാസം മുകേഷ് അംബാനി പ്രഖ്യാപിച്ചിരുന്നു.

jio brand again, reliance plan to start a new revolution in retail sector
Author
New Delhi, First Published Dec 16, 2018, 10:17 PM IST

ദില്ലി: റീട്ടെയ്ല്‍ മേഖലയില്‍ വിപ്ലവം സൃഷ്ടിക്കാന്‍ ജിയോ പോയിന്‍റ് സ്റ്റോറുകളുമായി റിലയന്‍സ് എത്തുന്നു. ഓണ്‍ലൈന്‍ ഷോപ്പിങ് പരിചയിച്ചിട്ടില്ലാത്ത ഉപഭോക്താക്കളിലേക്ക് സേവനമെത്തിക്കാനുളള ഒരു കണക്ഷന്‍ പോയിന്‍റ് എന്ന നിലയിലാണ് ജിയോ സ്റ്റോറുകള്‍ സ്ഥാപിക്കുന്നത്. റിലയന്‍സിന്‍റെ ഭാഗ്യ ബ്രാന്‍ഡ് നാമമായ ജിയോ എന്ന പേര് തന്നെയാണ് പുതിയതായി വരാന്‍ പോകുന്ന പോയിന്‍റ് സ്റ്റോറുകള്‍ക്കും നല്‍കുന്നത്.  

ലോകത്തെ ഏറ്റവും വലിയ ഓണ്‍ലൈന്‍ ടു ഓഫ്‍ലൈന്‍ കൊമേഴ്സ് പ്ലാറ്റ്ഫോം വികസിപ്പിക്കുന്നതിനുളള ശ്രമങ്ങള്‍  റിലയന്‍സ് ആരംഭിച്ചതായി കഴിഞ്ഞ മാസം മുകേഷ് അംബാനി പ്രഖ്യാപിച്ചിരുന്നു. റിലയന്‍സ് റീട്ടെയ്‍ലിന്‍റെ മാര്‍ക്കറ്റ് പ്ലേസും ജിയോയുടെ അടിസ്ഥാന സൗകര്യങ്ങളും സംയോജിപ്പിച്ചു കൊണ്ടുളളതാണ് പുതിയ സംരംഭം. 

ഈ കൊമേഴ്സ് സേവനങ്ങള്‍ രാജ്യത്തെ എല്ലാ ഉപഭോക്താക്കളിലേക്കും എത്തിക്കുകയാണ് ജിയോ പോയിന്‍റ് സ്റ്റോറുകളിലൂടെ റിലയന്‍സിന്‍റെ ലക്ഷ്യം. ഇത്തരം സ്റ്റോറുകളില്‍ റീട്ടെയ്ല്‍ ഇ-കൊമേഴ്സ് കിയോസ്കുകള്‍ സ്ഥാപിക്കും. ഇത്തരം കിയോസ്ക്കുകളിലൂടെ റിലയന്‍സിന്‍റെ ഇ-കൊമേഴ്സ് സംരംഭത്തില്‍ നിന്ന് ഉല്‍പ്പന്നങ്ങള്‍ ഓര്‍ഡര്‍ ചെയ്യാന്‍ ഉപഭോക്താക്കള്‍ക്ക് സഹായം ലഭിക്കും. 

Follow Us:
Download App:
  • android
  • ios