കമ്പനിയുടെ പ്രവര്‍ത്തനത്തില്‍ മാനേജ്മെന്റിന് ഇപ്പോഴും പൂര്‍ണ്ണ തൃപ്തി വരാത്തതാണ് ഈ നീക്കത്തിന് പിന്നിലെന്ന് കരുതുന്നു. സേവനങ്ങളെക്കുറിച്ച് പൂര്‍ണ്ണ സംതൃപ്തി വരാതെ ഉപഭോക്താക്കളില്‍ നിന്ന് പണം വാങ്ങുന്നത് ശരിയല്ലെന്നാണ് കമ്പനിയുടെ നിലപാടെന്ന് ജിയോയുടെ സ്ട്രാറ്റജി ആന്റ് പ്ലാനിങ് വിഭാഗം മേധാവിയെ ഉദ്ധരിച്ച് പ്രമുഖ ബിസിനസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

ജിയോയുടെ സൗജന്യ സേവനങ്ങള്‍ ഡിസംബര്‍ മൂന്നിന് അവസാനിക്കുമെന്ന് കഴിഞ്ഞ ദിവസം ടെലികോം റെഗുലേറ്ററി അതോരിറ്റിയെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ പുതുതായി കണക്ഷനെടുത്ത ഉപഭോക്താക്കള്‍ക്കാണ് ഡിസംബര്‍ മൂന്നുവരെ സൗജന്യ സേവനങ്ങള്‍ നല്‍കുന്നതെന്നും നേരത്തെ സിം വാങ്ങിയവര്‍ക്ക് ഡിസംബര്‍ 31 വരെ സൗജന്യ സേവനം തുടരുമെന്നുമാണ് ജിയോ ഔദ്ദ്യോഗികമായി പ്രതികരിച്ചത്. ഇതിനിടെയാണ് ഓഫറുകള്‍ മാര്‍ച്ച് 31വരെ നീട്ടിയേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. ജിയോയെ സംബന്ധിച്ച് തുടക്കത്തില്‍ ഉപഭോക്താക്കള്‍ക്കുണ്ടായിരുന്ന മികച്ച അഭിപ്രായം ഇപ്പോള്‍ ഇല്ലെന്നതും ശ്രദ്ധേയമാണ്.