Asianet News MalayalamAsianet News Malayalam

ജഗ്വാറിലെ ആയിരത്തോളം ജീവനക്കാര്‍ക്ക് പുതുവര്‍ഷത്തില്‍ 'പണിപോകും'

ബ്രക്സിറ്റ് പ്രതിസന്ധി രൂക്ഷമായത് ജഗ്വാറിന്‍റെ സപ്ലൈ ചെയിനുകളെ താറുമാറായിരിക്കുകയാണെന്ന് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

JLR plans to cut thousands of jobs in new year
Author
London, First Published Dec 17, 2018, 4:27 PM IST

ലണ്ടന്‍: അടുത്ത വര്‍ഷം ആദ്യം ആയിരത്തോളം തൊഴിലാളികളെ പിരിച്ചുവിടുമെന്ന് ആഢംബര കാര്‍ നിര്‍മ്മാതാക്കളായ ജഗ്വാര്‍ ആന്‍ഡ് ലാന്‍ഡ് റോവര്‍ പ്രഖ്യാപിച്ചു. നിലവില്‍ ബ്രിട്ടണില്‍ കമ്പനിക്ക് 40,000 ജീവനക്കാരുണ്ട്. 

കമ്പനി നേരിടുന്ന സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുകയാണ് പുതിയ നീക്കത്തിലൂടെ ജഗ്വാര്‍ ആന്‍ഡ് ലാന്‍ഡ് റോവറിന്‍റെ ലക്ഷ്യം. ഇന്ത്യന്‍ കാര്‍ നിര്‍മ്മാതാക്കളായ ടാറ്റ മോട്ടോഴ്സാണ് ജഗ്വാറിന്‍റെ ഉടമകള്‍.

പിരിച്ചുവിടാനുളള പ്രഖ്യാപനത്തെ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ ടാറ്റ മോട്ടോഴ്സ് തയ്യാറായില്ല. സാമ്പത്തിക പ്രതിസന്ധികളെ തുടര്‍ന്ന് ആഗോള സാമ്പത്തിക സേവന ഭീമനായ എസ് ആന്‍ഡ് പി ഗ്ലോബല്‍ ടാറ്റ മോട്ടോഴ്സിന്‍റെ റേറ്റിങ് താഴ്ത്തി. 

യുറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്ത് പോകനുളള ബ്രിട്ടന്‍റെ തീരുമാനമാണ് (ബ്രക്സിറ്റ്) ബ്രിട്ടീഷ് കാര്‍ നിര്‍മ്മാതാക്കളായ ജഗ്വാറിനെ പ്രതിസന്ധിയിലേക്ക് നയിച്ചതിനുളള പ്രധാന കാരണം. ബ്രക്സിറ്റ് പ്രതിസന്ധി രൂക്ഷമായത് ജഗ്വാറിന്‍റെ സപ്ലൈ ചെയിനുകളെ താറുമാറായിരിക്കുകയാണെന്ന് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Follow Us:
Download App:
  • android
  • ios