റിപ്പോര്‍ട്ടുകള്‍ പ്രകാരം മിഷീന്‍ ലേണിങ്, ഡേറ്റാ സയന്‍സ് തുടങ്ങിയവയില്‍ പ്രഗത്ഭം തെളിയിച്ചവര്‍ക്കാണ് തൊഴില്‍ മാര്‍ക്കറ്റില്‍ പ്രിയം കൂടുതല്‍
ചെന്നൈ: തൊഴില്ദായകര്ക്ക് ഇന്നും ഐഐടിയും ഐഐഎമ്മും തന്നെ പ്രിയ പഠന കേന്ദ്രങ്ങള്. 2017 - 18 വര്ഷത്തില് മറ്റ് കോളേജുകളില് പഠിച്ചിറങ്ങിയ എഞ്ചിനിയറിംഗ് ബിരുദധാരികളെക്കാള് ഐഐടി ബിരുദധാരികള്ക്ക് 137 ശതമാനം കൂടുതല് തുക ശമ്പള ഇനത്തില് വാഗ്ദാനം ചെയ്യപ്പെട്ടു.
കഴിഞ്ഞ വര്ഷം ഐഐഎമ്മികളില് ശമ്പളമായി വാഗ്ദാനം ചെയ്യപ്പെട്ട തുക മറ്റ് മാനേജ്മെന്റ് ഇന്സ്റ്റ്യൂട്ടുകളിലെ ബിരുദധാരികളെക്കാള് 121 ശതമാനം കൂടുതലായിരുന്നു. രാജ്യത്തെ 194 ഇന്സ്റ്റ്യൂട്ടുകളിലായി കഴിഞ്ഞ വര്ഷം ജനുവരി മുതല് ജൂണ് വരെയുളള കാലയിളവില് ഇത് സംബന്ധിച്ച പഠനം നടത്തിയത് മെറ്റില് എന്ന സ്ഥാപനമാണ്. മെറ്റിലിന്റെ പഠന റിപ്പോര്ട്ട് ന്യൂസ് 18 നെറ്റുവര്ക്കാണ് പുറത്തുവിട്ടത്.
റിപ്പോര്ട്ടുകള് പ്രകാരം മിഷീന് ലേണിങ്, ഡേറ്റാ സയന്സ് തുടങ്ങിയവയില് പ്രഗത്ഭം തെളിയിച്ചവര്ക്കാണ് തൊഴില് മാര്ക്കറ്റില് പ്രിയം കൂടുതല്. ഇന്ത്യയിലെ മാനേജ്മെന്റ് പഠന സ്ഥാപനങ്ങളില് രാജ്യത്തിന്റെ പടിഞ്ഞാറന് മേഖലയിലുളളവയ്ക്കാണ് കഴിഞ്ഞ വര്ഷം കൂടുതല് പ്ലെയ്സ്മെന്റുകള് ലഭിച്ചതെന്ന് റിപ്പോര്ട്ട് വ്യക്തമാക്കുന്നു.
