ജോയ് ആലുക്കാസ് നറുക്കെടുപ്പ്; ആദ്യ ബിഎംഡബ്ല്യൂ കാര്‍ വിജയിയെ പ്രഖ്യാപിച്ചു

https://static.asianetnews.com/images/authors/505eb3cc-6d2a-5f3a-aa1a-b10521c5a3e5.png
First Published 7, Jan 2019, 4:05 PM IST
joyalukkas shopper wins BMW car ongoing DSF mega promotions
Highlights

ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിനോടനുബന്ധിച്ചാണ് ജോയ് ആലുക്കാസ് ഓഫര്‍ കാലം പ്രഖ്യാപിച്ചിട്ടുളളത്. ജോയ് ആലുക്കാസിന്‍റെ മെഗാ പ്രമോഷന്‍സ് ഡയമണ്ട് ജ്വല്ലറി റാഫിളും ഗോള്‍ഡ് ജ്വല്ലറി റാഫിളും ഉപഭോക്താക്കള്‍ ഇതിനോടകം തന്നെ ആഘോഷമാക്കി മാറ്റിയിട്ടുണ്ട്. 

ദുബായ്: ജോയ് ആലുക്കാസിന്‍റെ ഡയമണ്ട് ജ്വല്ലറി റാഫിൾ  പ്രമോഷന്‍സിലെ ആദ്യ ബിഎംഡബ്ല്യൂ കാര്‍ വിജയിയെ പ്രഖ്യാപിച്ചു. യുഎസില്‍ സ്ഥിരതാമസമാക്കിയ ഹേമേഷ് ഡി. ആണ് ബിഎംഡബ്ല്യൂ കാര്‍ സ്വന്തമാക്കിയ ആദ്യ ഭാഗ്യവിജയി. 2019 ഫെബ്രുവരി രണ്ട് വരെ നീണ്ടു നില്‍ക്കുന്ന ഓഫര്‍ കാലത്ത് നിരവധി ബിഎംഡബ്ല്യൂ കാറുകള്‍ കൂടാതെ ഉപഭോക്താക്കള്‍ക്ക് നറുക്കെടുപ്പിലൂടെ ദിവസവും കാല്‍ കിലോ സ്വർണ്ണം സമ്മാനമായി നല്‍കുന്ന ഗോള്‍ഡ് ജ്വല്ലറി റാഫിൾ ഓഫറുകളും ജോയ് ആലുക്കാസ് പ്രഖ്യാപിച്ചിട്ടുണ്ട്. 

ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിനോടനുബന്ധിച്ചാണ് ജോയ് ആലുക്കാസ് ഓഫര്‍ കാലം പ്രഖ്യാപിച്ചിട്ടുളളത്. ജോയ് ആലുക്കാസിന്‍റെ മെഗാ പ്രമോഷന്‍സ് ഡയമണ്ട് ജ്വല്ലറി റാഫിളും ഗോള്‍ഡ് ജ്വല്ലറി റാഫിളും ഉപഭോക്താക്കള്‍ ഇതിനോടകം തന്നെ ആഘോഷമാക്കി മാറ്റിയിട്ടുണ്ട്. ഓഫര്‍കാലത്തെ സമ്മാന വിജയികളെ ജോയ് ആലുക്കാസ് ചെയര്‍മാനും എംഡിയുമായ ജോയ് ആലുക്കാസ് അഭിനന്ദിച്ചു. ദുബായ് ഷോപ്പിങ് ഫെസ്റ്റിവല്‍ പ്രമാണിച്ച് അതിശയകരമായ സമ്മാനങ്ങള്‍ ആലുക്കാസിന്‍റെ പ്രിയ ഉപഭോക്താക്കളെ കാത്തിരിക്കുന്നതായി അദ്ദേഹം അറിയിച്ചു. 

ഡിസംബര്‍ 27 മുതല്‍ ജനുവരി 26 വരെ നീണ്ടു നില്‍ക്കുന്ന ഗോള്‍ഡ് ജ്വല്ലറി റാഫിളില്‍ മൊത്തം 32 കിലോ സ്വര്‍ണ്ണം സമ്മാനമായി നല്‍കും. ഇതു കൂടാതെ ഫെബ്രുവരി രണ്ടിന് ഒരു കിലോ സ്വര്‍ണ്ണം നറുക്കെടുപ്പിലൂടെ ഒരു വിജയിക്ക് സമ്മാനമായി നല്‍കും. ഡയമണ്ട് ജ്വല്ലറി റാഫിളിൽ  ഓരോ ആഴ്ചയിലും അഞ്ച് ബിഎംഡബ്ല്യൂ കാറുകള്‍ വീതം നല്‍കും.

loader