പഠനങ്ങള്‍ പറയുന്നത് ആറ് വയസ്സിന് മുന്‍പേ തന്നെ ഒരു കുഞ്ഞിന്റെ തലച്ചോര്‍ 90 ശതമാനം വളരുന്നു എന്നാണ്.

ചെറിയ പ്രായത്തിലുള്ള കുഞ്ഞുങ്ങളുടെ വളര്‍ച്ചയുടെ ഒരോ ഘട്ടവും അച്ഛനമ്മമാര്‍ക്ക് സന്തോഷത്തിന്റേയും അഭിമാനത്തിന്റേയുമാണ്. വളരെ പതിയെ നില്‍ക്കാനും നടക്കാനും പഠിക്കുന്ന കുട്ടികള്‍ പിന്നെ പെട്ടെന്ന് തന്നെ നന്നായി സംസാരിക്കാനും ഓരോരോ കാര്യങ്ങള്‍ ചൊല്ലി പറയാനും ശീലിക്കും. ടിവിയിലെ പാട്ടിനൊപ്പം നൃത്തം ചെയ്യാനും, ചുമരില്‍ ചിത്രങ്ങള്‍ കോറിയിടാനും, കുടുംബാംഗങ്ങളെ അനുകരിക്കാനുമൊക്കെ വീട്ടിലെ കുഞ്ഞുങ്ങള്‍ വളരെ പെട്ടെന്നാവും പഠിക്കുക. സത്യത്തില്‍ കുഞ്ഞുങ്ങള്‍ പുതുതായി ചെയ്യുന്ന ഓരോ കുഞ്ഞുകാര്യങ്ങളും അവരുടെ ബുദ്ധിവളര്‍ച്ചയിലുണ്ടാവുന്ന മാറ്റത്തെ കൂടിയാണ് കാണിക്കുന്നതെന്ന് തിരിച്ചറിയുമ്പോള്‍ ആണ് ഓരോ രക്ഷിതാവും ശരിക്കും അത്ഭുതപ്പെടുക. 

പഠനങ്ങള്‍ പറയുന്നത് ആറ് വയസ്സിന് മുന്‍പേ തന്നെ ഒരു കുഞ്ഞിന്റെ തലച്ചോര്‍ 90 ശതമാനം വളരുന്നു എന്നാണ്. നാം കാണുകയും അനുഭവിക്കുകയും ചെയ്യുന്ന കാര്യങ്ങളെ പരസ്പരം ബന്ധിപ്പിക്കാന്‍ തലച്ചോറിനെ പ്രാപ്തമാക്കുന്നത് അതിനുള്ളിലെ നാഡീകോശങ്ങളാണ്. സ്വന്തം ചുറ്റുവട്ടത്തുള്ള കാര്യങ്ങളെ പെട്ടെന്ന് പഠിക്കാനും ശീലിക്കാനുമൊക്കെ കുഞ്ഞുങ്ങളെ സഹായിക്കുന്നത് ഈ നാഡീകോശങ്ങളാണെന്ന് ചുരുക്കം. എന്നാല്‍ ആറ് വയസ്സ് കഴിയുന്നതോടെ ഈ നാഡീകോശങ്ങളുടെ വളര്‍ച്ച അവസാനിക്കും.

ഇത്രയും വേഗത്തില്‍ തലച്ചോര്‍ വളരുമ്പോള്‍ അതിനൊത്തെ പോഷകവും തലച്ചോറിന് ലഭിക്കേണ്ടതുണ്ട്. ഡി.എച്ച്.എ, കോളിന്‍, വിറ്റാമിന്‍ ബി, ലോഡിന്‍, സിങ്ക്, എന്നിവയാണ് ബുദ്ധിവളര്‍ച്ചയ്ക്ക് അവശ്യം വേണ്ട പോഷകങ്ങള്‍. ഇവയെന്താണെന്നും അത് ബുദ്ധിവളര്‍ച്ചയെ എങ്ങനെ സ്വാധീനിക്കുന്നുവെന്നും നോക്കാം....

ഡി.എച്ച്.എ - തലച്ചോറിനുള്ളിലെ ബില്‍ഡിംഗ് ബ്ലോക്ക് എന്ന് ഡി.എച്ച്.എയെ വിശേഷിപ്പിക്കാം. തലച്ചോറിന്റെ വികാസത്തിന് ദിവസേന ലഭിക്കേണ്ട ഒരു പോഷകമാണിത്. കുട്ടികളുടെ ശ്രദ്ധയും ഏകാഗ്രതയും വര്‍ധിപ്പിക്കാന്‍ ഡിഎച്ച്എ സഹായിക്കുന്നു. ഡിഎച്ച്എയുടെ അഭാവം അമിതകോപത്തിലേക്ക് കുട്ടികളെ നയിക്കും. 

അയോഡിന്‍, സിങ്ക് - കുട്ടികളുടെ ചിന്താശേഷി വികസിപ്പിക്കാന്‍ ഈ രണ്ട് പോഷകങ്ങള്‍ അനിവാര്യമാണ്.

കോലിന്‍ - തലച്ചോറിലെ ഓര്‍മ്മ സെല്ലുകള്‍ വളര്‍ത്തുന്ന പോഷകം

അയണ്‍ - തലച്ചോറിന്റെ സ്വാഭാവിക വളര്‍ച്ചയെ ത്വരിതപ്പെടുത്തുന്നു. ഗ്രഹനശേഷി വളര്‍ത്തുന്നു. 

വിറ്റാമിന്‍ ബി - തലച്ചോറിനുള്ളിലെ നാഡിവ്യൂഹത്തിന്റെ വളര്‍ച്ച പരിപോഷിപ്പിക്കുന്നു

കുഞ്ഞുങ്ങളിലെ ബുദ്ധിവളര്‍ച്ചയെ ത്വരിതപ്പെടുത്താന്‍ ഈ പോഷകങ്ങള്‍ അനിവാര്യമാണ്. എന്നാല്‍ ഇവയെല്ലാം കൃത്യമായ അളവില്‍ കുട്ടികള്‍ക്ക് നല്‍കാന്‍ നമ്മുക്ക് സാധിക്കണമെന്നില്ല. ഉദാഹരണത്തിന് ഡിഎച്ച്എയുടെ കാര്യമെടുക്കാം, നമ്മുടെ വീട്ടിലുണ്ടാക്കുന്ന ഭക്ഷണപദാര്‍ഥങ്ങളില്‍ ഡിഎച്ച്എ സുലഭമല്ല. സസ്യങ്ങളിലോ മാംസാഹാരത്തിലോ ഇവയുണ്ടാവാറുമില്ല. 

ഇങ്ങനെ സാധാരണ ഭക്ഷണപദാര്‍ത്ഥങ്ങളില്‍ ലഭ്യമല്ലാത്ത ഡി.എച്ച്.എ, കോളിന്‍ തുടങ്ങി ബുദ്ധിവളര്‍ച്ചയ്ക്കാവശ്യമായ എല്ലാ പോഷകങ്ങളും അടങ്ങിയതാണ് ജൂനിയര്‍ ഹോര്‍ലിക്‌സ്. രണ്ട് വയസ്സ് മുതല്‍ ആറ് വയസ്സ് വരെ പ്രായമുള്ള കുട്ടികളുടെ ബുദ്ധിവികാസത്തിനും ശാരീരിക വളര്‍ച്ചയ്ക്കും ആവശ്യമായ എല്ലാ പോഷകങ്ങളും ശാസ്ത്രീയമായി സമന്വയിപ്പിച്ചിട്ടുണ്ട് ജൂനിയര്‍ ഹോര്‍ലിക്‌സില്‍. രാജ്യത്തെ കുട്ടിക്കുറുമ്പന്‍മാരുടെ വളര്‍ച്ചയുടെ ഘട്ടങ്ങള്‍ ചിത്രീകരിക്കുന്ന ഒരു ക്യംപ്‌യെന്‍ ജൂനിയര്‍ ഹോര്‍ലിക്‌സ് ആരംഭിച്ചിട്ടുണ്ട്.