കൊല്ലം: കാഷ്യൂ എക്സ്പോര്‍ട്ട് പ്രമോഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ നേതൃത്വത്തില്‍ ആഗോള കശുവണ്ടി ഉച്ചകോടി നാളെ ദില്ലിയില്‍ തുടങ്ങും. കാജു ഇന്ത്യ 2019 എന്ന് പേരിട്ടിരിക്കുന്ന ഉച്ചകോടി ദില്ലിയിലെ താജ് പാലസ് ഹോട്ടലിലാണ് നടക്കുന്നത്. ഇന്ത്യയില്‍ നിന്ന് കശുവണ്ടി കയറ്റുമതി ആരംഭിച്ചതിന്‍റ് വാര്‍ഷികാഘോഷ പരിപാടികള്‍ക്കും കാജു ഇന്ത്യയില്‍ തുടക്കമാകും. 

ഉച്ചകോടി 15 ന് സമാപിക്കും. മറ്റ് രാജ്യങ്ങളില്‍ നിന്നുളള 75 പേര്‍ പങ്കെടുക്കും. ഏറ്റവും പുതിയ ട്രെന്‍ഡുകളും സാങ്കേതികവിദ്യയും ഉച്ചകോടിയുടെ ഭാഗമായ മെഷീന്‍ എക്സ്പോയില്‍ പരിചയപ്പെടുത്തും. 

കശുവണ്ടി മേഖലയുമായി ബന്ധപ്പെട്ട വിവിധ പ്രദര്‍ശനങ്ങളും കാജു ഇന്ത്യയിലുണ്ടാകും. ആകെ 800 ഓളം ക്ഷണിതാക്കളാകും ഉച്ചകോടിയുടെ ഭാഗമാകുക.