നിർമാണമേഖലയ്ക്ക് കനത്ത പ്രഹരമാണ് ഈ ബജറ്റ്. സിമന്‍റ്, പെയ്ന്‍റ്, മാർബിൾ ഉൾപ്പടെയുള്ള സകല വസ്തുക്കൾക്കും വില കൂടും.
തിരുവനന്തപുരം: വീട് പണിയുന്നവർക്ക് കനത്ത തിരിച്ചടി. സിമന്‍റ്, മാർബിൾ, ടൈൽസ്, പെയിന്‍റ് ഉൾപ്പടെയുള്ള സകല വസ്തുക്കൾക്കും വില കൂടും. ആഡംബരവീടുകൾക്കും നികുതി കൂട്ടിയിട്ടുണ്ട്. നിർമാണമേഖലയിലും ഇതുവഴി കനത്ത തിരിച്ചടിയുണ്ടാകും എന്നാണ് കരുതപ്പെടുന്നത്.
Add Asianetnews as a Preferred Source

3000 ചതുരശ്ര അടിയ്ക്ക് മേൽ വിസ്തീർണമുള്ള വീടുകൾക്ക് അധികനികുതി നൽകേണ്ടി വരും. ഇതുവഴി 50 കോടി വരുമാനമാണ് സംസ്ഥാനസർക്കാർ ലക്ഷ്യമിടുന്നത്.
എന്നാൽ ബിൽഡർമാരുമായുള്ള ഇടപാടുകൾക്ക് നികുതി കുറച്ചിട്ടുണ്ട്. ഫ്ലാറ്റുകളും വില്ലകളും വാങ്ങിക്കുന്നവർക്ക് ആശ്വാസമാണിത്.
വില കൂടുന്നവയുടെ പട്ടിക താഴെ:
- സിമന്‍റ്
- പെയിന്‍റ്
- പ്ലൈവുഡ്
- ടൈൽസ്
- മാർബിൾ
- ഗ്രാനൈറ്റ്
