കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ്ണ വില വീണ്ടും കുറഞ്ഞു. പവന് 80 രൂപ കുറഞ്ഞ് 21, 440 രൂപയാണ് ഇന്നത്തെ വില. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയാണിത്. മെയ് മാസം മാത്രം 1, 120 രൂപയുടെ കുറവ് പവന്‍റെ വിലയില്‍ ഉണ്ടായിട്ടുണ്ട്. ആഗോള വിപണിയില്‍ സ്വര്‍ണ്ണവില കുറയുന്നതാണ് ഇതിന്റെ കാരണം. 

ഒരു ഔണ്‍സ് സ്വര്‍ണ്ണത്തിന് 90 ഡോളറിന്‍റെ കുറവാണ് ആഗോള വിപണിയില്‍ ഈ മാസം ഉണ്ടായത്. അമേരിക്കന്‍ ഫെഡറല്‍ റിസർവ്വ് ജൂലൈ മാസത്തില്‍ പലിശ വര്‍ദ്ധിപ്പിക്കുമെന്ന സൂചനകളെ തുടര്‍ന്നാണ് ആഗോള വിപണിയില്‍ സ്വര്‍ണ്ണ വില കുറയുന്നത്.