പ്രളയത്ത തുടര്‍ന്ന് 400 കോടി രൂപയുടെ നഷ്ടമാണ് അച്ചടി വ്യവസായമേഖലയ്ക്ക് ഉണ്ടായത്. ഇതില്‍ നിന്ന് മെല്ലെ കരകയറുമ്പോഴാണ് കടലാസിൻറെ വിലവര്‍ദ്ധന പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത്.

തിരുവനന്തപുരം: കടലാസിന്റെ വില 25 ശതമാനം കൂടിയതോടെ അടച്ചുപൂട്ടൽ ഭീഷണിയിലാണ് സംസ്ഥാനത്തെ അച്ചടി വ്യവസായം. ചൈനയില്‍ നിന്നുളള ഇറക്കുമതി നിര്‍ത്തിയതോടെ കടലാസ് കിട്ടാനില്ലാത്തതാണ് തിരിച്ചടിയായുടെ പ്രധാന കാരണം.

പ്രളയത്ത തുടര്‍ന്ന് 400 കോടി രൂപയുടെ നഷ്ടമാണ് അച്ചടി വ്യവസായമേഖലയ്ക്ക് ഉണ്ടായത്. ഇതില്‍ നിന്ന് മെല്ലെ കരകയറുമ്പോഴാണ് കടലാസിൻറെ വിലവര്‍ദ്ധന പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത്. കിലോയ്ക്ക് 60 രൂപയായിരുന്ന കടലാസിന് ഇപ്പോള്‍ 75 രൂപയായി.

തമിഴ്നാട്, കര്‍ണാടക, ആന്ധ്രപ്രദേശ് എന്നിവിടങ്ങളില്‍ നിന്നെത്തുന്ന മഷി, കെമിക്കല്‍സ് ഉള്‍പ്പെടെ അസംസ്കൃത വസ്തുക്കളുടെ വിലയും കൂടി.
പ്രതിസന്ധിക്ക് പരിഹാരമായില്ലെങ്കില്‍ വ്യവസായം ഇതരസംസ്ഥാനങ്ങളിലേക്ക് മാറ്റാനാണ് ഈ രംഗത്തുളളവരുടെ തീരുമാനം

8,000 അച്ചടിശാലകളിലായി 50,000 തൊഴിലാളികളാണ് സംസ്ഥാനത്തുടനീളം പണിയെടുക്കുന്നത്. ഇവരുടെ മുന്നോട്ടുളള ജീവിതതതിന് സര്‍ക്കാരിൻറെ ഇടപെടല്‍ അടിയന്തിരമാണ്.