റവന്യൂ വരുമാനം 93,584 കോടി രൂപയും റവന്യൂ ചെലവ് 1,09,627 കോടി രൂപയുമാണ്. റവന്യൂ കമ്മി 16,043 കോടി രൂപയായി മാറും. 2.14 ശതമാനമാണിത്. മൂലധന ചെലവ് 9,057 കോടി രൂപയും ധനകമ്മി 25,756 കോടി രൂപയുമാണെന്ന് ധനമന്ത്രി അവതരിപ്പിച്ച കണക്കുകള്‍ വ്യക്തമാക്കുന്നു. ശമ്പളം നല്‍കാനായി സര്‍ക്കാറിന് വേണ്ടിവരുന്നത് 31,909.00 കോടി രൂപയും പെന്‍ഷന്‍ ഇനത്തില്‍ ആവശ്യമാകുന്നത് 18,174 കോടി രൂപയുമാണ്. വിവിധ വായ്പകളുടെ തിരിച്ചടവിന് പലിശ ഇനത്തില്‍ അടയ്ക്കേണ്ടത് 13,631 കോടി രൂപയാണ്.