കേരളത്തിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് പരിഹാരമായി തീരദേശ - മലയോര പാതകള്‍ നിര്‍മ്മിക്കുമെന്ന് ബജറ്റ് പ്രഖ്യാപനം. തീരദേശ ജില്ലകളെ ബന്ധിപ്പിച്ച് നിര്‍മ്മിക്കുന്ന ദേശീയ പാത നിലവാരത്തിലുള്ള റോഡിന് 6500 കോടി രൂപയാണ് നീക്കിവെച്ചത്. മലയോര ജില്ലകളെ ബന്ധിപ്പിച്ച് നിര്‍മ്മിക്കുന്ന റോഡിന് 3500 കോടി രൂപയാണ് നീക്കിവെച്ചത്. അഞ്ചു വര്‍ഷം കൊണ്ട് 50,000 കോടിയുടെ റോഡ് വികസനം നടപ്പാക്കുമെന്നും ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. അപകടാവസ്ഥയിലുള്ള പാലങ്ങള്‍ നവീകരിക്കും. പാലങ്ങളുടെ സുരക്ഷ വിലയിരുത്തുമെന്നും ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു.