തിരുവനന്തപുരത്തെ ചാല കമ്പോളത്തില്‍ രാവിലെ സാധനങ്ങള്‍ പൊതിഞ്ഞുകൊടുത്ത പത്ര കടലാസിലും ബജറ്റ് പ്രസംഗമുണ്ടെന്ന് മാണി പരിഹസിച്ചു. അത്തരമൊരു ബജറ്റിന്റെ പ്രസക്തി നഷ്ടപ്പെട്ടതിനാല്‍ ഇനി അത് ചര്‍ച്ച ചെയ്തിട്ട് കാര്യമില്ല. ഈ സാഹചര്യത്തില്‍ പുതിയൊരു ധനമന്ത്രിയെ മുഖ്യമന്ത്രി നിയമിക്കണം. അതിന് ശേഷം പുതിയ ബജറ്റ് നിയമസഭയില്‍ അവതരിപ്പിക്കണമെന്നും മാണി ആവശ്യപ്പെട്ടു.