ബജറ്റ് ചോര്‍ന്നെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബജറ്റ് സോഷ്യല്‍ മീഡിയയിലടക്കം ചോര്‍ന്നെന്നാണ് രമേശ് ചെന്നിത്തല പറഞ്ഞത്. ധനമന്ത്രി സോഷ്യൽ മീഡിയയുടെ ആളാണെന്നും ചോർത്തിയത് ധനമന്ത്രിയുടെ ഓഫിസിൽ നിന്ന് തന്നെയാകുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ധനമന്ത്രി ബജറ്റ് അവതരിപ്പിക്കുന്നതിനിടെയാണ് രമേശ് ചെന്നിത്തല ഇക്കാര്യം പറഞ്ഞത്.

എന്നാല്‍ ബജറ്റ് ചോര്‍ന്നില്ലെന്ന് സര്‍ക്കാര്‍ പറഞ്ഞു. പ്രതിപക്ഷ നേതാവ് പറഞ്ഞ കാര്യം ഗൗരവപരമായ കാര്യമാണെന്നും സ്പീക്കര്‍ ഇടപെട്ട് ഇത് പരിശോധിക്കുമെന്നും സംസ്ഥാന ധനകാര്യമന്ത്രി തോമസ് ഐസക് പറഞ്ഞു. പ്രശ്നം ഗൗരവപരമായി പരിശോധിക്കാമെന്നു സ്പീക്കര്‍ ഉറപ്പുനല്‍കി. സ്പീക്കറുടെ ഇടപെടലിൽ പ്രതിപക്ഷ ബഹളം ശമിച്ചു. ബജറ്റ് അവതരണം വീണ്ടും ആരംഭിച്ചു. ബഹളത്തെ തുടര്‍ന്നുണ്ടായ സമയ നഷ്ടത്തെതുടര്‍ന്ന് ബജറ്റിലെ ചില ഭാഗങ്ങള്‍ വായിച്ചതായി കണക്കാക്കുന്നുവെന്ന് പറഞ്ഞാണ് തോമസ് ഐസക് ബജറ്റ് അവതരണം തുടര്‍ന്നത്.