ഡിസംബര്‍ 19 നാണ് ലേലം നടക്കുന്നത്. 17,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള കിങ്ഫിഷര്‍ ഹൗസിന്റെ അടിസ്ഥാന വില 115 കോടിയായി നിശ്ചയിച്ചാണ് ലേലം. ഇത് മൂന്നാത്തെ തവണെയാണ് ലേലം നടത്തുന്നത്. മാര്‍ച്ചില്‍ 150 കോടി രൂപ വിലയിട്ടു ലേലം നടത്തിയെങ്കിലും ആരും വാങ്ങാനെത്തിയില്ല. തുടര്‍ന്ന് ഓഗസ്റ്റില്‍ നടത്തിയ ലേലത്തില്‍ വില 135 കോടി രൂപയായി കുറച്ചു, എന്നിട്ടും ആളെത്തിയില്ല.

ഇതോടെയാണ് ഇതിനെത്തുടര്‍ന്നാണ് അടിസ്ഥാനവിലയില്‍ 15 ശതമാനം കുറച്ച് 115 കോടി രൂപയാക്കിയത്. ഇനിയും വിലകുറയ്ക്കാനാകില്ലെന്നാണ് ലേലത്തിന് നേതൃത്വം നല്‍കുന്ന എസ്ബിഐ ര്യാപ് ട്രസ്റ്റിയുടെ തീരുമാനം. 2015 ഫെബ്രുവരിയില്‍ മുംബൈ ആഭ്യന്തര വിമാനത്താവളത്തിനു സമീപത്തുള്ള കെട്ടിടം 2015 ഫെബ്രുവരിയിലാണ് പിടിച്ചെടുത്തത്. 9,000 കോടി രൂപയാണ് കിംഗ്ഫിഷര്‍ എയര്‍ലൈന്‍സിന് നല്‍കിയിരുന്ന വായ്പ.