Asianet News MalayalamAsianet News Malayalam

കൊച്ചി - തിരുവനന്തപുരം പറക്കാം 799 രൂപയ്ക്ക്

Koch tvm flight faire
Author
New Delhi, First Published Dec 3, 2016, 8:58 AM IST

കൊച്ചി : ആഭ്യന്തര യാത്രക്കാര്‍ക്ക് വമ്പൻ ഓഫറുകളുമായി ഇൻഡിഗോ എയർലൈൻസ് . രാജ്യത്തെ തിരഞ്ഞെടുത്ത റൂട്ടുകളിലാണ് കമ്പനി ഓഫറുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. മുൻകൂട്ടി ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്കാണ് യാത്രനിരക്കിൽ ഇളവു ലഭിക്കുക. കൊച്ചി - തിരുവനന്തപുരം, കോയമ്പത്തൂര്‍ - ചെന്നെ യാത്രയ്ക്ക് 799 രൂപയും, ബെംഗലുരു- ഹൈരാബാദ് റൂട്ടിൽ 999 രൂപയുമാണ് ടിക്കറ്റ് ചാര്‍ജ്.

ഡിസംബർ 14 മുതൽ 2017 ഒക്ടോബർ 28 വരെയുള്ള കാലയളവിലേയ്ക്കാണ് ഓഫർ. ഡെൽഹി - ജെയ്പൂർ റൂട്ടിൽ 1041 രൂപയ്ക്കും യാത്ര ചെയ്യാം. വാർഷാവസാനത്തോടനുബന്ധിച്ച് മറ്റു വിമാന കമ്പനികളും ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. തിരഞ്ഞെടുത്ത റൂട്ടുകളിൽ 899 രൂപയാണ് ജെറ്റ് എയർവേയ്സിന്റെ നിരക്ക്. 737 രൂപയ്ക്ക് പറക്കാനുള്ള ഓഫറുമായാണ് മറ്റൊരു വിമാന കമ്പനിയായ സ്പൈസ് ജെറ്റ് രംഗത്തെത്തിയിരിക്കുന്നത്.

Follow Us:
Download App:
  • android
  • ios