Asianet News MalayalamAsianet News Malayalam

കെഎസ്‍ഡിപി 'കേരള മോഡല്‍': പ്രധാന മരുന്ന് നിര്‍മാണശാലയാക്കി ഉയര്‍ത്തുമെന്ന് മുഖ്യമന്ത്രി

അവയവമാറ്റശസ്ത്രക്രിയയ്ക്ക് വിധേയരായവർക്കുള്ള അഞ്ച് ഇനങ്ങളിലുള്ള 11 തരം മരുന്നുകളിൽ എട്ട് എണ്ണം ഇവിടെ ഉൽപ്പാദിപ്പിക്കുന്നുണ്ട്. ബാക്കി മൂന്ന് എണ്ണവും, സോഫ്റ്റ് ജലാറ്റിൻ ഇനത്തിൽപ്പെട്ട ക്യാപ്സ്യൂളും ഇവിടെ ഉടൻ ഉത്പ്പാദിപ്പിക്കും. 

ksdp 'Kerala model': will become major pharmaceutical production company
Author
Thiruvananthapuram, First Published Feb 25, 2019, 4:36 PM IST

തിരുവനന്തപുരം: മരുന്ന് നിര്‍മാണ രംഗത്തെ കേരള മോഡലാണ് കേരള സ്റ്റേറ്റ് ഡ്രഗ്സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍സ് എന്ന് മുഖ്യമന്ത്രി. ഈ വര്‍ഷം കമ്പനി 2.87 കോടി രൂപ അറ്റ ലാഭത്തിലെത്തിയതായും മുഖ്യമന്ത്രി തന്‍റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. 

അവയവമാറ്റശസ്ത്രക്രിയയ്ക്ക് വിധേയരായവർക്കുള്ള അഞ്ച് ഇനങ്ങളിലുള്ള 11 തരം മരുന്നുകളിൽ എട്ട് എണ്ണം ഇവിടെ ഉൽപ്പാദിപ്പിക്കുന്നുണ്ട്. ബാക്കി മൂന്ന് എണ്ണവും, സോഫ്റ്റ് ജലാറ്റിൻ ഇനത്തിൽപ്പെട്ട ക്യാപ്സ്യൂളും ഇവിടെ ഉടൻ ഉത്പ്പാദിപ്പിക്കും. പൂര്‍ണ്ണതോതില്‍ പ്രവര്‍ത്തനസജ്ജമാകുന്നതോടെ ഈ പ്ലാന്‍റില്‍ നിന്ന് വര്‍ഷത്തില്‍ 181 കോടി ടാബ്‍ലറ്റും, 5.03 കോടി കാപ്സ്യൂളുകളും, 1.08 കോടി യൂണിറ്റ് ലിക്വിഡും ഉത്പാദിപ്പിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

രോഗികള്‍ക്ക് കുറഞ്ഞ നിരക്കില്‍ ഇവ ലഭ്യമാക്കും. കൂടുതല്‍ പദ്ധതികള്‍ നടപ്പാക്കി കെഎസ്ഡിപിയെ പ്രധാന മരുന്നു നിര്‍മ്മാണ ശാലയായി ഉയര്‍ത്താനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം എഫ്ബിയില്‍ കുറിച്ചു. മുഖ്യമന്ത്രിയുടെ എഫ് ബി പോസ്റ്റിന്‍റെ പൂര്‍ണരൂപം.

Follow Us:
Download App:
  • android
  • ios