Asianet News MalayalamAsianet News Malayalam

ഉപഭോക്താക്കൾക്ക് സമ്മാനങ്ങൾ ഒരുക്കി കെഎസ്എഫ്ഇ ഡയമണ്ട് ചിട്ടി

പുതുതായി ചിട്ടിയിൽ ചേരുന്ന ഉപഭാക്താക്കൾക്ക് ഡയമണ്ട് ആഭരണങ്ങൾ മുതൽ സ്വർണ്ണ നാണയങ്ങൾ വരെ സമ്മാനമായി ലഭിക്കും. ബമ്പർ സമ്മാനമായി 25 ലക്ഷം രൂപയുടെ ഡയമണ്ട് ആഭരണങ്ങളാണ് നൽകുന്നത്. 

KSFE Diamond Chitty
Author
First Published Aug 28, 2023, 1:33 PM IST

ഭാവിയിലെ ആവശ്യങ്ങൾ മുൻകൂട്ടി കണ്ടു സാമ്പത്തിക ആസൂത്രണം നടത്തുന്നവർക്ക് മികച്ച ഒരു നിക്ഷേപ മാർഗ്ഗമാണ് ചിട്ടി. ഇത്തരത്തിൽ ചിട്ടിയിൽ നിക്ഷേപിക്കാൻ ആഗ്രഹിക്കുന്നവർക്കായി കെഎസ്എഫ്ഇ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ പദ്ധതിയാണ് ഡയമണ്ട് ചിട്ടികൾ. 

പുതുതായി ചിട്ടിയിൽ ചേരുന്ന ഉപഭാക്താക്കൾക്ക് ഡയമണ്ട് ആഭരണങ്ങൾ മുതൽ സ്വർണ്ണ നാണയങ്ങൾ വരെ സമ്മാനമായി ലഭിക്കും. ബമ്പർ സമ്മാനമായി 25 ലക്ഷം രൂപയുടെ ഡയമണ്ട് ആഭരണങ്ങളാണ് നൽകുന്നത്. മേഖലാതല സമ്മാനമായി 17 പേർക്ക് 10 പവൻ സ്വർണ്ണം വീതം സമ്മാനമായി ലഭിക്കും. സ്വർണ്ണം വേണ്ടാത്തവർക്ക് 4.5 ലക്ഷം രൂപ സമ്മാനമായി നേടാം. 

1000 പവനാണ് സമ്മാനമായി ഉപഭോക്താക്കൾക്ക് നൽകുക. കൂടാതെ ശാഖാതലത്തിൽ 10000 രൂപയുടെ സ്വർണ്ണ നാണയം അല്ലെങ്കിൽ 10000 രൂപ സമ്മാനവും ഒരുക്കിയിട്ടുണ്ട്. സപ്തംബർ 30 ന് മുൻപ് ചിട്ടിയിൽ അംഗങ്ങൾ ആകുന്നവർക്കാണ് പദ്ധതിയിലൂടെ സമ്മാനം ലഭിക്കുക. 

Follow Us:
Download App:
  • android
  • ios