കെഎസ്എഫ്ഇ പ്രവാസി ചിട്ടിയുടെ  ഓണ്‍ലൈന്‍  രജിസ്ട്രേഷന്‍ ഉദ്ഘാടനം നാളെ

തിരുവനന്തപുരം: കെഎസ്എഫ്ഇ പ്രവാസി ചിട്ടിയുടെ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നാളെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ഉച്ചകഴിഞ്ഞ് 3.30ന് തിരുവനന്തപുരം നിയമസഭാ മന്ദിരത്തിലെ ശങ്കരനാരായണൻതമ്പി മെമ്പേഴ്സ് ലോഞ്ചിൽ നടക്കുന്ന ചടങ്ങിൽ പ്രവാസി സംഘടനാ പ്രതിനിധികൾ അടക്കമുള്ളവര്‍ പങ്കെടുക്കുമെന്ന് അധികൃത അറിയിച്ചു.