ദില്ലി: കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള അന്തിമ തീയ്യതി നീട്ടി. ഇന്ന് അവസാനിക്കേണ്ടിയിരുന്ന സമയപരിധിയാണ് ഓഗസ്റ്റ് നാലു വരെ നീട്ടിയത്. തീയ്യതി നീട്ടില്ലെന്ന് മുതിര്‍ന്ന കേന്ദ്ര സര്‍ക്കാര്‍ ഉദ്ദ്യോഗസ്ഥരെ ഉദ്ധരിച്ച് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നെങ്കിലും സമയപരിധി അവസാനിക്കുന്നതിന് തൊട്ട് മുമ്പാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം മാറ്റിയത്. പാന്‍ കാര്‍ഡും ആധാറും തമ്മില്‍ ബന്ധിപ്പിക്കുന്നതില്‍ വന്ന സാങ്കേതിക തടസ്സങ്ങളാണ് തീയ്യതി നീട്ടാന്‍ കാരണമായതെന്നാണ് വിശദീകരണം.