Asianet News MalayalamAsianet News Malayalam

ഐഡിബിഐ ബാങ്ക് ഇനി എല്‍ഐസിയ്ക്ക് സ്വന്തം

ബാങ്കിന്‍റെ പ്രമോട്ടര്‍മാരായി മാറിയ എല്‍ഐസിയുടെ അഞ്ച് പ്രതിനിധികള്‍ ഇനിമുതല്‍ ബാങ്കിന്‍റെ ഡയറക്ടര്‍ ബോര്‍ഡിലുണ്ടാകും. ബാങ്കിന്‍റെ മേധാവിയായി രാകേഷ് ശര്‍മ തുടരുമെന്നും ബാങ്ക് വ്യക്തമാക്കി. 

LIC take 51 % share of IDBI
Author
New Delhi, First Published Jan 22, 2019, 11:04 AM IST

ദില്ലി: ഐഡിബിഐ ബാങ്കിന്‍റെ നിയന്ത്രണം ഇനിമുതല്‍ എല്‍ഐസിയുടെ കൈകളില്‍. ഐഡിബിഐ ബാങ്കിന്‍റെ 51 ശതമാനം ഓഹരികള്‍ ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഏറ്റെടുത്തതായി ബാങ്ക് ഔദ്യോഗിക അറിയിപ്പ് പുറപ്പെടുവിച്ചു.

ബാങ്കിന്‍റെ പ്രമോട്ടര്‍മാരായി മാറിയ എല്‍ഐസിയുടെ അഞ്ച് പ്രതിനിധികള്‍ ഇനിമുതല്‍ ബാങ്കിന്‍റെ ഡയറക്ടര്‍ ബോര്‍ഡിലുണ്ടാകും. ബാങ്കിന്‍റെ മേധാവിയായി രാകേഷ് ശര്‍മ തുടരുമെന്നും ബാങ്ക് വ്യക്തമാക്കി. രാജേഷ് കണ്ട്‍വാലിനെ എല്‍ഐസിയുടെ പ്രതിനിധിയായി ബോര്‍ഡില്‍ നിയമിച്ചു. 

ഐഡിബിഐയുടെ മൊത്തം വായ്പകളുടെ 32 ശതമാനമാണ് നിലവില്‍ കിട്ടക്കടം. എല്‍ഐസിയുടെ ബാങ്കിങ് രംഗത്തേക്കുളള പ്രവേശനത്തെ വലിയ പ്രതീക്ഷയോടെയാണ് ഇന്ത്യന്‍ ബാങ്കിങ് വ്യവസായ മേഖല കാണുന്നത്. തുടര്‍ന്ന്, ഐഡിബിഐ ബാങ്കിന്‍റെ ശാഖകള്‍ വഴി ഇന്‍ഷുറന്‍സ് സേവനങ്ങളും ഉല്‍പ്പന്നങ്ങളും ജനങ്ങളിലേക്ക് എത്തിക്കാനുളള സുവര്‍ണ്ണ അവസരവും എല്‍ഐസിക്ക് ഇതിലൂടെ ലഭിക്കും. 
 

Follow Us:
Download App:
  • android
  • ios