ഇതുവരെ പ്രീമിയം നിശ്ചയിക്കുന്നതിനായി പരിഗണിച്ചിരുന്ന 2006-08 ലെ മോര്‍ട്ടാലിറ്റി റേറ്റ് പിന്‍വലിക്കുന്നത് മൂലമാണിത്. ഇനിമുതല്‍ 2012 -14 ലെ മോര്‍ട്ടാലിറ്റി നിരക്കാകും ഇതിനായി പരിഗണിക്കുക. 22 നും 50 നും ഇടയില്‍ പ്രായമുളള വ്യക്തികളുടെ പ്രീമിയത്തിലാണ് കുറവ് വരുന്നത്. പുതുക്കിയ മോര്‍ട്ടാലിറ്റി റേറ്റ് പ്രകാരം നാല് മുതല്‍ 16 ശതമാനം വരെ കുറവ് വന്നിട്ടുണ്ട്.
തിരുവനന്തപുരം: ലൈഫ് ഇന്‍ഷുറന്‍സ് പ്രീമിയത്തില്‍ അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ കുറവ് വരും. ലൈഫ് ഇന്‍ഷുറന്‍സ് പ്രീമിയം നിശ്ചയിക്കുന്നതിനുളള മുഖ്യ പരിഗണനാ വിഷയമായ മോര്‍ട്ടാലിറ്റി റേറ്റില്‍ വരുന്ന മാറ്റം കാരണമാണിത്.
ഇതുവരെ പ്രീമിയം നിശ്ചയിക്കുന്നതിനായി പരിഗണിച്ചിരുന്ന 2006-08 ലെ മോര്‍ട്ടാലിറ്റി റേറ്റ് പിന്‍വലിക്കുന്നത് മൂലമാണിത്. ഇനിമുതല്‍ 2012 -14 ലെ മോര്‍ട്ടാലിറ്റി നിരക്കാകും ഇതിനായി പരിഗണിക്കുക. 22 നും 50 നും ഇടയില്‍ പ്രായമുളള വ്യക്തികളുടെ പ്രീമിയത്തിലാണ് കുറവ് വരുന്നത്. പുതുക്കിയ മോര്‍ട്ടാലിറ്റി റേറ്റ് പ്രകാരം നാല് മുതല്‍ 16 ശതമാനം വരെ കുറവ് വന്നിട്ടുണ്ട്.
എന്നാല്‍, 82 നും 105 നും ഇടയില്‍ പ്രായമുളളവരുടെ മോര്‍ട്ടാലിറ്റി റേറ്റില്‍ വര്‍ധനവുണ്ട്. ഇതോടെ ഈ പ്രായപരിധില്‍ ഉള്‍പ്പെടുന്നവരുടെ പ്രീമിയത്തില്‍ വര്‍ധനവുണ്ടായേക്കും. മൂന്ന് മുതല്‍ 21 ശതമാനം വരെയാണ് ഈ പ്രായപരിധിയില്‍ പെടുന്നവരുടെ മോര്‍ട്ടാലിറ്റി റേറ്റ്. 80 വയസ്സിന് മുകളില്‍ പ്രായമുളളവര്‍ക്കായി പൊതുവേ വളരെ കുറച്ച് പ്ലാനുകള്‍ മാത്രമാണ് നിലവിലുളളത്.