മുംബൈ: ആധാര്‍ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കുന്നത് നിര്‍ബന്ധമാക്കി ആര്‍ബിഐ. കള്ളപ്പണം വെളുപ്പിക്കല്‍ തടയാനാണ് ഈ നടപടിയെന്ന് റിസര്‍വ് ബാങ്ക് വ്യക്തമാക്കി. കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമത്തിലെ രണ്ടാം ഭേദഗതി പ്രകാരം ഇത് ആവശ്യമെന്നാണ് ആര്‍ബിഐയുടെ വാദം. പുതിയ നിര്‍ദേശങ്ങള്‍ ലഭിക്കാതെ തന്നെ ആധാര്‍ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കുന്ന നടപടിയുമായി ബാങ്കുകള്‍ക്ക് മുന്നോട്ട് പോകാമെന്നും ആര്‍ബിഐ അറിയിച്ചു.

ആധാര്‍ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കുന്നത് നിര്‍ബന്ധമല്ലെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഈ വാര്‍ത്തയില്‍ വ്യക്തത വരുത്താനാണ് ആര്‍ബിഐ പ്രസ്താവന പുറത്തുവിട്ടിരിക്കുന്നത്.