ന്യൂഡല്‍ഹി: സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന കേസില്‍ മുന്‍കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കാര്‍ത്തി ചിദംബരത്തിനെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചതായി സിബിഐ സുപ്രീം കോടതിയെ അറിയിച്ചു. വിദേശത്തുള്ള ബാങ്ക് അക്കൗണ്ടുകള്‍ കാര്‍ത്തി ക്ലോസ് ചെയ്തതായും ഇയാള്‍ രാജ്യം വിടാന്‍ സാധ്യതയുണ്ടെന്നും സിബിഐ പറഞ്ഞു.

അഴിമതിയുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ അന്വേഷണത്തില്‍ ലഭിച്ചതായി കോടതിയെ അറിയിച്ച സിബിഐ ഇത് സംബന്ധിച്ച രേഖകള്‍ മുദ്ര വെച്ച കവറില്‍ നല്‍കാന്‍ കോടതിയുടെ അനുമതി തേടി. രേഖകള്‍ മുദ്ര വച്ച കവറില്‍ നല്‍കുന്നതിനെ കാര്‍ത്തിയുടെ അഭിഭാഷകന്‍ കപില്‍ സിബല്‍ എതിര്‍ത്തു.