കൊച്ചി: ഗാര്‍ഹിക ഉപയോഗത്തിനുള്ള പാചക വാതകത്തിന്റെ വില കൂട്ടി. സിലിണ്ടറിന് 23 രൂപയാണു വര്‍ധിപ്പിച്ചത്. ഇതോടെ 569.50 രൂപയായി ഒരു സിലിണ്ടര്‍ എല്‍പിജിയുടെ (കൊച്ചി) വില.

വാണിജ്യ ആവശ്യത്തിനുള്ള എല്‍പിജി വില സിലിണ്ടറിന് 38 രൂപ വര്‍ധിപ്പിച്ചു. ഇത് ഇപ്പോള്‍ 1057.50 രൂപയായി.