ഓണാക്കൂട്ടായ്മയുടെ ഭാഗമായി അമ്യുസ്മെൻറ് പാര്‍ക്ക്, ഗെയിം സോണ്‍, പെറ്റ്‌സ് പാര്‍ക്ക്, സ്റ്റേജ് ഷോസ്, ട്രേഡ് ഫെയര്‍, ഫുഡ് ഫെസ്റ്റ് തുടങ്ങിയവയും കനകകുന്നിൽ നടക്കും

തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസും മൈത്രി അഡ്വര്‍ടൈസിംഗും സംയുക്തമായി നടത്തുന്ന ഓണക്കൂട്ടായ്മ 2024 സെപ്തംബര്‍ 13 മുതല്‍ 22 വരെ തിരുവനന്തപുരം കനകക്കുന്ന് വച്ച് നടക്കും. ഓണാഘോഷങ്ങളുടെ ഭാഗമായി പത്ത് ദിവസത്തോളം നീളുന്ന വിപുലമായ പരിപാടികളാണ് കനകക്കുന്നിൽ നടക്കുക. ഇത് സംബന്ധിച്ച ധാരണാപത്രത്തിൽ ഏഷ്യാനെറ്റ് ന്യൂസ് ഡയറക്ടറും ബിസിനസ് ഹെഡുമായ ഫ്രാങ്ക് പി തോമസും മൈത്രി അഡ്വെർടൈസിങ് മാനേജിങ് ഡയറക്ടർ രാജു മേനോനും ഒപ്പുവച്ചു.

ഓണാക്കൂട്ടായ്മയുടെ ഭാഗമായി അമ്യുസ്മെൻറ് പാര്‍ക്ക്, ഗെയിം സോണ്‍, പെറ്റ്‌സ് പാര്‍ക്ക്, സ്റ്റേജ് ഷോസ്, ട്രേഡ് ഫെയര്‍, ഫുഡ് ഫെസ്റ്റ് തുടങ്ങിയവയും കനകകുന്നിൽ നടക്കും. വിവിധ കലാമത്സരങ്ങളും ബാൻഡുകളെ ഉൾകൊള്ളിച്ചുള്ള മ്യൂസിക്കൽ നൈറ്റ്സും ഡാന്‍സ് പ്രേമികള്‍ക്കായുള്ള കൊറിയോ നൈറ്റും ഓണാഘോഷങ്ങളുടെ ഭാഗമായി അരങ്ങേറും.

തിരുവോണ ദിവസം പരീക്ഷ! മാറ്റിവയ്ക്കണമെന്ന് കെസി, 'ഒരുപാട് പേരുടെ അവസരം നഷ്ടമാകും', കേന്ദ്രത്തിന് കത്ത് നൽകി

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം