Asianet News MalayalamAsianet News Malayalam

അന്താരാഷ്ട്ര എണ്ണവില വീണ്ടും ഉയരുന്നു: തിരിച്ചുവരവിന്റെ സൂചന നൽകി ഏഷ്യൻ വിപണികൾ; യുകെ സമ്മർദ്ദത്തിൽ

സമ്പദ്‍വ്യവസ്ഥയുടെ തളർച്ച ഒഴിവാക്കാൻ നെഗറ്റീവ് പലിശനിരക്ക് പരിഗണിക്കുന്നതായി ബാങ്ക് ഓഫ് ഇംഗ്ലണ്ട് അറിയിച്ചു.

crude price gain 9 percentage UK economy face serious crisis
Author
Singapore, First Published Sep 18, 2020, 10:51 PM IST

സിംഗപ്പൂർ ഓഹരികൾ ഒഴികെയുളള ഏഷ്യൻ വിപണികൾ വെള്ളിയാഴ്ച തിരിച്ചുവരവിന്റെ സൂചന നൽകി. ആഴ്ച അവസാനമായ വെള്ളിയാഴ്ച സിം​ഗപ്പൂർ ഓഹരികൾ 0.1 ശതമാനം ഇടിഞ്ഞു. സാമ്പത്തിക വീണ്ടെടുക്കലിനെ സഹായിക്കുന്നതിന് ആഗോളതലത്തിൽ കേന്ദ്ര ബാങ്കുകൾ നൽകിയ ഉറപ്പുകളാണ് ഏഷ്യൻ ഓഹരികളിലെ നേട്ടങ്ങൾക്ക് കാരണം.
 
ചൈനയുടെ ഷാങ്ഹായ് കോമ്പോസിറ്റ് സൂചിക രണ്ട് ശതമാനത്തിലധികം ഉയർന്നു. ഹോങ്കോങ്ങിന്റെ ഹാംഗ് സെങ്ങും അര ശതമാനം ഉയർന്നു. ദക്ഷിണ കൊറിയയുടെ കോസ്പി 0.3 ശതമാനം ഉയർന്നു. ജപ്പാനിലെ നിക്കി -225 നേരിയ വർധനവ് രേഖപ്പെടുത്തി. നേട്ടം 0.2 ശതമാനമാണ്.
 
ബ്രിട്ടണിൽ വർദ്ധിച്ചുവരുന്ന COVID-19 കേസുകളും ഉയർന്ന തൊഴിലില്ലായ്മയും മൂലമുളള പ്രതിസന്ധി വർധിക്കുന്നതിനാൽ, സമ്പദ്‍വ്യവസ്ഥയുടെ തളർച്ച ഒഴിവാക്കാൻ നെഗറ്റീവ് പലിശനിരക്ക് പരിഗണിക്കുന്നതായി ബാങ്ക് ഓഫ് ഇംഗ്ലണ്ട് അറിയിച്ചു. എന്നാൽ, പകർച്ചവ്യാധി മൂലം സമ്മർദ്ദത്തിലായ സമ്പദ് വ്യവസ്ഥയിൽ പ്രതീക്ഷിച്ചതിലും വേഗത്തിൽ വീണ്ടെടുക്കാനായി പ്രഖ്യാപിച്ച പ്രധാന ഉത്തേജക പ്രവർത്തനങ്ങൾ അവർ നിർത്തിവച്ചു.
 
യൂറോപ്യൻ ഓഹരികൾ ഇൻട്രാ ഡേ ട്രേഡിൽ ഇടുങ്ങിയ ശ്രേണിയിലാണ് വ്യാപാരം നടത്തിയത്. ലണ്ടനിലെ എഫ് ടി എസ് സി -100, ഫ്രാൻസിന്റെ സിഎസി എന്നിവ 0.2 ശതമാനവും ജർമ്മനിയുടെ ഡാക്സ് 0.2 ശതമാനവും ഇടിഞ്ഞു.

ഉൽപാദനം സംബന്ധിച്ച വ്യവസ്ഥകളിൽ ഉറച്ചുനിൽക്കാൻ സൗദി അറേബ്യ സഖ്യകക്ഷികളിൽ സമ്മർദ്ദം ചെലുത്തിയതിനെ തുടർന്ന്, എണ്ണവില ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഒൻപത് ശതമാനം നേട്ടമുണ്ടാക്കി.
       
ഇൻട്രാ-ഡേ ട്രേഡിൽ, ബ്രെൻറ് ക്രൂഡ് വില ബാരലിന് 43 ഡോളർ 40 സെന്റും വ്യാപാരം നടത്തുമ്പോൾ ഡബ്ല്യുടിഐ ക്രൂഡ് വില ബാരലിന് 41 ഡോളർ 10 സെന്റും ആയിരുന്നു.


 

Follow Us:
Download App:
  • android
  • ios