ന്യൂയോര്‍ക്ക്: ആഗോള ഓഹരിവിപണികൾ നഷ്ടത്തിൽ നിന്ന് തിരിച്ചുകയറി. അമേരിക്കൻ സൂചികയായ ഡൗ ജോൺസ് ഇന്നലെ 2200 പോയിന്റുകളാണ് ഇടിഞ്ഞത്. ഇന്ന് 1167 പോയിന്റ് നേട്ടത്തിലേക്ക് സൂചിക എത്തി. ക്രൂഡ് വില മെച്ചപ്പെട്ടതാണ് വിപണിയി ൽ പ്രതിഫലിച്ചത്. നാസ്ഡാക്  64.95 ശതമാനം നേട്ടത്തിലേക്കെത്തി. യൂറോപ്പിലെ മുൻനിരസൂചികകളായ ഫ്രാൻസിന്റെ കാക് സൂചിക 1.51 ശതമാനവും ജർമനിയുടെ ഡാക്സ് ഇൻഡക്സ് 1.41 ശതമാനവും ഇടിഞ്ഞു.

യുകെയുടെ ഫിനാൻഷ്യൽ ടൈംസ് സ്റ്റോക് എക്സ്ചേഞ്ച് 0.09  ശതമാനവും താഴേക്ക് പോയി. കൊറോണയുടെ പ്രഭവകേന്ദ്രമായ ചൈനയിലെ ഷാങ്ഹായ് കോംപോസിറ്റ് നേട്ടം തുടരുകയാണ്. 0.33 ശതമാനത്തിന്റെ നേട്ടം ഇന്ന് കൈവരിച്ചിട്ടുണ്ട്. ജപ്പാനിലെ നിക്കി സൂചികയും ഹോങ്കോങിലെ ഹാങ്സെങ് സൂചികയും നഷ്ടത്തിലേക്ക് നീങ്ങി.