മുംബൈ: ഓഹരി വിപണി നിയന്ത്രണ ഏജന്‍സിയായ സെബിയുടെ അനുമതിക്കായി പ്രാഥമിക ഓഹരി വില്‍പ്പനയുടെ (ഐപിഒ) കരട് പ്രോസ്പെക്ടസ് കാത്തലിക് സിറിയന്‍ ബാങ്ക് (സിഎസ്ബി ബാങ്ക്) സമര്‍പ്പിച്ചു. ഐപിഒയിലൂടെ ആകെ 400 കോടി രൂപ നേടിയെടുക്കുകയാണ് സിഎസ്ബിയുടെ ലക്ഷ്യം. 

30 കോടിയുടെ പുതിയ ഓഹരികള്‍ക്ക് പുറമേ നിലവിലെ ഓഹരി ഉടമകളുടെ കൈവശമുളള 1.98 കോടി ഓഹരികളും വില്‍പ്പനയ്ക്കെത്തിക്കാനാണ് ബാങ്കിന്‍റെ തീരുമാനം. ഓഹരി മുംബൈ ഓഹരി സൂചികയിലും ദേശീയ ഓഹരി സൂചികയിലും ലിസ്റ്റ് ചെയ്യും. മൂലധന പര്യാപ്തത ഉയര്‍ത്താനാകും ഐപിഒയിലൂടെ ബാങ്ക് ശ്രമിക്കുക. കനേഡിയന്‍ നിക്ഷേപകനായ പ്രേം വത്സയുടെ ഫെയര്‍ഫാക്സിന്‍റെ കൈവശമാണ് ബാങ്കിന്‍റെ 51 ശതമാനം ഓഹരികളും.