തിരുവനന്തപുരം: സ്വർണവില വീണ്ടും കുതിക്കുന്നു. തിങ്കളാഴ്ച പവന് 28,080 രൂപയായി ഉയര്‍ന്നു. ഗ്രാമിന് 3,510 രൂപയാണ് ഇന്നത്തെ നിരക്ക്. ഈ മാസം നാലിന് 29120 രൂപയുടെ റെക്കോർഡ് നിരക്കാണ് സ്വർണത്തിനുണ്ടായിരുന്നത്. അന്താരാഷ്ട്ര വിപണിയില്‍ ട്രോയ് ഔണ്‍സിന് (31.1 ഗ്രാം) 1,505.45 ഡോളറാണ് ഇന്നത്തെ നിരക്ക്.