സ്വര്‍ണ്ണവിലയുടെ ഈ കുതിച്ചുചാട്ടം ഒരു അത്ഭുതമല്ല. പണപ്പെരുപ്പം, രൂപയുടെ മൂല്യം ഇടിയുന്നത്, ആഗോളതലത്തിലുള്ള ആശങ്കകള്‍ എന്നിവ നിക്ഷേപകരെ സുരക്ഷിതമായ നിക്ഷേപമെന്ന നിലയ്ക്ക് സ്വര്‍ണത്തിലേക്ക് വഴിതിരിച്ചുവിടുകയായിരുന്നു. 

കഴിഞ്ഞ ഒരു ദശാബ്ദത്തിലെ ഏറ്റവും ശക്തമായ മുന്നേറ്റങ്ങളിലൊന്നാണ് ഇപ്പോള്‍ സ്വര്‍ണ്ണം കാഴ്ചവച്ച് കൊണ്ടിരിക്കുന്നത്. 2020 മുതല്‍ ഇന്നുവരെ സ്വര്‍ണ്ണവിലയിലുണ്ടായ വര്‍ദ്ധന ഞെട്ടിപ്പിക്കുന്നതാണ്. വെറും അഞ്ച് വര്‍ഷം കൊണ്ട് 10 ഗ്രാം സ്വര്‍ണ്ണത്തിന്റെ വില ഏകദേശം 39,000 രൂപയില്‍ നിന്ന് 1,15,000 രൂപ കടന്നു. ഏകദേശം 200% വര്‍ദ്ധന!. അതായത് വാര്‍ഷികാടിസ്ഥാനത്തില്‍ 24% റിട്ടേണ്‍. അതേ സമയം ഓഹരി വിപണിയില്‍ നിന്നുള്ള ഇക്കാലയളവിലെ വാര്‍ഷിക വരുമാനം 17 ശതമാനം മാത്രമാണ്. ഈ ഗംഭീരമായ മുന്നേറ്റം ഉണ്ടായിട്ടും പല നിക്ഷേപകര്‍ക്കും ഈ അവസരം മു

കഴിഞ്ഞ ഒരു ദശാബ്ദത്തിലെ ഏറ്റവും ശക്തമായ മുന്നേറ്റങ്ങളിലൊന്നാണ് ഇപ്പോള്‍ സ്വര്‍ണ്ണം കാഴ്ചവച്ച് കൊണ്ടിരിക്കുന്നത്. 2020 മുതല്‍ ഇന്നുവരെ സ്വര്‍ണ്ണവിലയിലുണ്ടായ വര്‍ദ്ധന ഞെട്ടിപ്പിക്കുന്നതാണ്. വെറും അഞ്ച് വര്‍ഷം കൊണ്ട് 10 ഗ്രാം സ്വര്‍ണ്ണത്തിന്റെ വില ഏകദേശം 39,000 രൂപയില്‍ നിന്ന് 1,15,000 രൂപ കടന്നു. ഏകദേശം 200% വര്‍ദ്ധന!. അതായത് വാര്‍ഷികാടിസ്ഥാനത്തില്‍ 24% റിട്ടേണ്‍. അതേ സമയം ഓഹരി വിപണിയില്‍ നിന്നുള്ള ഇക്കാലയളവിലെ വാര്‍ഷിക വരുമാനം 17 ശതമാനം മാത്രമാണ്. ഈ ഗംഭീരമായ മുന്നേറ്റം ഉണ്ടായിട്ടും പല നിക്ഷേപകര്‍ക്കും ഈ അവസരം മുതലാക്കാന്‍ കഴിഞ്ഞില്ലെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ചിലര്‍ വില കുറയുന്നത് കാത്തിരുന്നു, എന്നാല്‍ അത് സംഭവിച്ചില്ല. ഓഹരികള്‍, സ്റ്റാര്‍ട്ടപ്പുകള്‍, ക്രിപ്റ്റോ കറന്‍സി തുടങ്ങിയവയുടെ ആവേശത്തില്‍ ചിലര്‍ സ്വര്‍ണ്ണത്തെ ഒരു പഴയ നിക്ഷേപമായി തള്ളിക്കളഞ്ഞതും തിരിച്ചടിയായി.

എന്തുകൊണ്ട് സ്വര്‍ണ്ണം ഇത്രയധികം ഉയര്‍ന്നു?

സ്വര്‍ണ്ണവിലയുടെ ഈ കുതിച്ചുചാട്ടം ഒരു അത്ഭുതമല്ല. പണപ്പെരുപ്പം, രൂപയുടെ മൂല്യം ഇടിയുന്നത്, ആഗോളതലത്തിലുള്ള ആശങ്കകള്‍ എന്നിവ നിക്ഷേപകരെ സുരക്ഷിതമായ നിക്ഷേപമെന്ന നിലയ്ക്ക് സ്വര്‍ണത്തിലേക്ക് വഴിതിരിച്ചുവിടുകയായിരുന്നു. കൂടാതെ രാജ്യങ്ങളിലെ സെന്‍ട്രല്‍ ബാങ്കുകള്‍ വലിയ തോതില്‍ സ്വര്‍ണ്ണം വാങ്ങി ശേഖരിച്ചതും വില വര്‍ദ്ധനയ്ക്ക് കാരണമായി.തലാക്കാന്‍ കഴിഞ്ഞില്ലെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ചിലര്‍ വില കുറയുന്നത് കാത്തിരുന്നു, എന്നാല്‍ അത് സംഭവിച്ചില്ല. ഓഹരികള്‍, സ്റ്റാര്‍ട്ടപ്പുകള്‍, ക്രിപ്റ്റോ കറന്‍സി തുടങ്ങിയവയുടെ ആവേശത്തില്‍ ചിലര്‍ സ്വര്‍ണ്ണത്തെ ഒരു പഴയ നിക്ഷേപമായി തള്ളിക്കളഞ്ഞതും തിരിച്ചടിയായി.

എന്തുകൊണ്ട് സ്വര്‍ണ്ണം ഇത്രയധികം ഉയര്‍ന്നു?

സ്വര്‍ണ്ണവിലയുടെ ഈ കുതിച്ചുചാട്ടം ഒരു അത്ഭുതമല്ല. പണപ്പെരുപ്പം, രൂപയുടെ മൂല്യം ഇടിയുന്നത്, ആഗോളതലത്തിലുള്ള ആശങ്കകള്‍ എന്നിവ നിക്ഷേപകരെ സുരക്ഷിതമായ നിക്ഷേപമെന്ന നിലയ്ക്ക് സ്വര്‍ണത്തിലേക്ക് വഴിതിരിച്ചുവിടുകയായിരുന്നു. കൂടാതെ രാജ്യങ്ങളിലെ സെന്‍ട്രല്‍ ബാങ്കുകള്‍ വലിയ തോതില്‍ സ്വര്‍ണ്ണം വാങ്ങി ശേഖരിച്ചതും വില വര്‍ദ്ധനയ്ക്ക് കാരണമായി.

പണപ്പെരുപ്പവും കറന്‍സി മൂല്യത്തകര്‍ച്ചയും: നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ദ്ധിച്ചതോടൊപ്പം, യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം കുറഞ്ഞു. സ്വര്‍ണ്ണത്തിന്റെ വില ആഗോളതലത്തില്‍ ഡോളറിലാണ് കണക്കാക്കുന്നത്. അതിനാല്‍, രൂപയുടെ മൂല്യം ഇടിയുമ്പോള്‍, ഒരു ഗ്രാം സ്വര്‍ണ്ണം വാങ്ങാന്‍ കൂടുതല്‍ രൂപ നല്‍കേണ്ടിവരുന്നു.

ആഗോള പ്രതിസന്ധികളും സുരക്ഷിത നിക്ഷേപവും: മഹാമാരികള്‍, യുദ്ധങ്ങള്‍, വിതരണ ശൃംഖലയിലെ തടസ്സങ്ങള്‍ തുടങ്ങിയവ ലോകമെമ്പാടുമുള്ള നിക്ഷേപകരെ ആശങ്കയിലാക്കി. ഓരോ പ്രതിസന്ധിയും കൂടുതല്‍ പണം സ്വര്‍ണ്ണത്തിലേക്ക് ഒഴുകാന്‍ കാരണമായി.

സെന്‍ട്രല്‍ ബാങ്കുകളുടെ വാങ്ങല്‍: വിവിധ രാജ്യങ്ങളിലെ സെന്‍ട്രല്‍ ബാങ്കുകള്‍ അവരുടെ സ്വര്‍ണ്ണശേഖരം വര്‍ദ്ധിപ്പിച്ചു. വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്റെ കണക്കനുസരിച്ച്, സെന്‍ട്രല്‍ ബാങ്കുകളുടെ സ്വര്‍ണ്ണം വാങ്ങല്‍ പതിറ്റാണ്ടുകളിലെ ഏറ്റവും ഉയര്‍ന്ന നിലയിലാണ്. ഇത് സ്വര്‍ണ്ണത്തിലുള്ള വിശ്വാസം വര്‍ദ്ധിപ്പിച്ചു.

ഈ നേട്ടം ആര്‍ക്കൊക്കെ ലഭിച്ചു?

സ്വര്‍ണ്ണവിലയിലെ വര്‍ദ്ധന മൂന്ന് വ്യത്യസ്ത വിഭാഗക്കാര്‍ക്കാണ് ഏറ്റവും കൂടുതല്‍ ഗുണം ചെയ്തത്

ജ്വല്ലറി ബിസിനസ്സ്: ജ്വല്ലറി ബിസിനസ്സുകാരുടെയും വ്യവസായ കുടുംബങ്ങളുടെയും സമ്പത്ത് കുതിച്ചുയര്‍ന്നു.

ഇന്ത്യന്‍ കുടുംബങ്ങള്‍: ലോകത്തില്‍ ഏറ്റവും കൂടുതല്‍ സ്വര്‍ണ്ണം സ്വകാര്യമായി കൈവശം വെച്ചിരിക്കുന്നത് ഇന്ത്യയിലെ കുടുംബങ്ങളാണ്. ഏകദേശം 25,000 ടണ്‍ സ്വര്‍ണ്ണം ഇന്ത്യന്‍ വീടുകളിലും ലോക്കറുകളിലുമായി ഉണ്ടെന്നാണ് കണക്ക്.

വ്യക്തിഗത നിക്ഷേപകര്‍: ആഭരണങ്ങള്‍ സൂക്ഷിക്കാന്‍ താല്‍പര്യമില്ലാത്ത പുതിയ തലമുറ നിക്ഷേപകര് ഗോള്‍ഡ് ഇ.ടി.എഫുകള്‍ , സോവറിന്‍ ഗോള്‍ഡ് ബോണ്ടുകള്‍ തുടങ്ങിയ ഡിജിറ്റല്‍ സ്വര്‍ണ്ണ നിക്ഷേപങ്ങളിലേക്ക് തിരിഞ്ഞു. ഉയര്‍ന്ന സ്വര്‍ണ്ണവില, ആവശ്യമുള്ള സമയത്ത് സ്വര്‍ണ്ണ പണയ വായ്പകളിലൂടെ കൂടുതല്‍ പണം നേടാനും കുടുംബങ്ങളെ സഹായിച്ചു.

പോര്‍ട്ട്‌ഫോളിയോയില്‍ സ്വര്‍ണ്ണം എത്രത്തോളം

സ്വര്‍ണ്ണവിലയിലെ ഈ മുന്നേറ്റം, സമ്പാദ്യത്തില്‍ സ്വര്‍ണ്ണത്തിന് എപ്പോഴും ഒരു സ്ഥാനമുണ്ടെന്ന് ഓര്‍മ്മിപ്പിക്കുന്നു. എങ്കിലും, സ്വര്‍ണത്തില്‍ നിക്ഷേപം നടത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.

വൈവിധ്യവല്‍ക്കരണം: മൊത്തം നിക്ഷേപത്തിന്റെ 5% മുതല്‍ 10% വരെ മാത്രം സ്വര്‍ണ്ണത്തില്‍ നിക്ഷേപിക്കുക. . ഇതില്‍ കൂടുതല്‍ സ്വര്‍ണ്ണം വാങ്ങിയാല്‍, മറ്റ് നിക്ഷേപങ്ങളിലൂടെയുള്ള വളര്‍ച്ച നഷ്ടമാകും.

സ്വര്‍ണ്ണം വാങ്ങുന്ന രീതി : നിക്ഷേപമാണ് ലക്ഷ്യമെങ്കില്‍, ആഭരണങ്ങള്‍ ഒഴിവാക്കുക. കാരണം, പണിക്കൂലി, പരിശുദ്ധി എന്നിവ സംബന്ധിച്ച പ്രശ്‌നങ്ങളുണ്ടാകാം. നാണയങ്ങള്‍, ഗോള്‍ഡ് ഇ.ടി.എഫുകള്‍, എന്നിവയാണ് നിക്ഷേപത്തിന് ഏറ്റവും നല്ലത്.

ദീര്‍ഘകാല കാഴ്ചപ്പാട് : സ്വര്‍ണ്ണം പണമായി വരുമാനം ഉണ്ടാക്കുന്ന ഒരു ആസ്തിയല്ല. അതിനാല്‍, അതിന്റെ വില ദീര്‍ഘകാലത്തേക്ക് മാറ്റമില്ലാതെ തുടരാനും സാധ്യതയുണ്ട്. ചെറിയ കാലയളവിലെ ലാഭത്തിനായി സ്വര്‍ണ്ണം വാങ്ങുന്നത് പലപ്പോഴും നിരാശ നല്‍കിയേക്കാം. സുരക്ഷിതത്വത്തിനായുള്ള ഒരു ദീര്‍ഘകാല നിക്ഷേപമായി ഇതിനെ കാണുക.

സ്വര്‍ണ്ണത്തെ അവഗണിക്കരുത്, എന്നാല്‍ അതിനെ മാത്രം ആശ്രയിക്കുകയുമരുതെന്ന് വിദഗ്ധര്‍ പറയുന്നു. മൊത്തം സമ്പാദ്യത്തില്‍ സ്വര്‍ണ്ണം എത്രയുണ്ടെന്ന് പരിശോധിക്കുക. അത് 5% കുറവാണെങ്കില്‍, ഇ.ടി.എഫുകള്‍ പോലുള്ള കാര്യക്ഷമമായ വഴികളിലൂടെ പടിപടിയായി ചേര്‍ക്കുന്നത് പരിഗണിക്കാം. സ്വര്‍ണ്ണം 20% കൂടുതലുണ്ടെങ്കില്‍, മറ്റ് വളര്‍ച്ചാ സാധ്യതയുള്ള ആസ്തികളിലെ നിക്ഷേപം കൂട്ടുന്നതിനെക്കുറിച്ച് ആലോചിക്കുക.

മുന്നറിയിപ്പ്് :

ഈ ലേഖനം തയ്യാറാക്കിയിരിക്കുന്നത് വിവിധ ഫണ്ട് റിപ്പോര്‍ട്ടുകള്‍, സൂചികകളുടെ (Index) ചരിത്രപരമായ വിവരങ്ങള്‍, മറ്റ് പൊതു രേഖകള്‍ എന്നിവയെ ആശ്രയിച്ചാണ്. ഈ ലേഖനത്തിന്റെ ഉദ്ദേശ്യം നിക്ഷേപങ്ങളെക്കുറിച്ചുള്ള ഉള്‍ക്കാഴ്ചകള്‍, വിവരങ്ങള്‍, കാഴ്ചപ്പാടുകള്‍ എന്നിവ പങ്കുവെക്കുക മാത്രമാണ്. ഇതൊരു നിക്ഷേപ ഉപദേശമല്ല (Investment Advice). ഏതെങ്കിലും നിക്ഷേപ ആശയത്തെ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, ഒരു യോഗ്യതയുള്ള സാമ്പത്തിക ഉപദേഷ്ടാവുമായി (Qualified Advisor) കൂടിയാലോചിക്കുക. ഈ ലേഖനം വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്ക് വേണ്ടി മാത്രമുള്ളതാണ്.

https://www.financialexpress.com/money/insights/golds-200-returns-what-the-yellow-metal-means-for-your-money-now/3996044/