ആഭ്യന്തര ഇക്വിറ്റി മാർക്കറ്റുകളിലെ നഷ്ടം പെരുകുന്നത്. 

മുംബൈ: കൊറോണ വൈറസ് പടർന്നുപിടിക്കുന്ന പശ്ചാത്തലത്തിൽ ആഗോള ധനവിപണിയിൽ തുടർച്ചയായി മാന്ദ്യം നേരിട്ടതോടെ യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 75.12 എന്ന നിലയിലേക്ക് ഇടിഞ്ഞു. വ്യാപാരം ആരംഭിച്ചതിന് ശേഷം 70 പൈസ കുറഞ്ഞ് മുൻ ക്ലോസിനെ അപേക്ഷിച്ച് രൂപയുടെ മൂല്യം 74.99 ലേക്ക് എത്തി. വ്യാപാരം തുടർന്നതോടെ വീണ്ടും ഇന്ത്യൻ കറൻസിയുടെ മുകളിൽ സമ്മർദ്ദം വർധിച്ചു. 

ഇതോടെ രൂപ ഡോളറിനെതിരെ 75 ന് താഴേക്ക് കൂപ്പുകുത്തി. യുഎസ് കറൻസിക്കെതിരായ രൂപയുടെ ഏറ്റവും താഴ്ന്ന നിലയാണിത്. ഇന്ത്യയിലെ കൊറോണ വൈറസ് കേസുകളുടെ എണ്ണം 169 ആയി ഉയർന്നതോടെ ഓഹരി വിപണിയിലും വൻ വ്യാപാര നഷ്ടമാണ് റിപ്പോർട്ട് ചെയ്യുന്നത്. 

ആഭ്യന്തര ഇക്വിറ്റി മാർക്കറ്റുകളിലെ നഷ്ടം പെരുകുന്നത്. യുഎസ് ഡോളറുമായി താരതമ്യപ്പെടുത്തുമ്പോൾ രൂപയിൽ സമ്മർദ്ദം വർധിപ്പിക്കുന്നതായി വിശകലന വിദഗ്ധർ പറയുന്നു. 

ബെഞ്ച്മാർക്ക് സൂചികകളായ ബി‌എസ്‌ഇ സെൻ‌സെക്സും എൻ‌എസ്‌ഇ നിഫ്റ്റി 50 ഉം യഥാക്രമം 7.46 ശതമാനവും 7.51 ശതമാനവും ഇടിഞ്ഞു. 11:40 ന് സെൻസെക്സ് 1.79 ശതമാനം (517.51 ​​പോയിന്റ്) 28,352.00 ലും നിഫ്റ്റി 8,260.10 ലും ഇടിവ് രേഖപ്പെടുത്തിയിരുന്നു. 

ബെഞ്ച്മാർക്ക് 10 വർഷത്തെ സർക്കാർ ബോണ്ട് വരുമാനം രാവിലെ 6.45 ശതമാനമായി ഉയർന്നു.